Latest News :
Home » , , » മക്കയില്‍ അസുഖംമൂലം ചികിത്സയിലായിരുന്ന കട്ടത്തടുക്ക സ്വദേശി മരണപ്പെട്ടു

മക്കയില്‍ അസുഖംമൂലം ചികിത്സയിലായിരുന്ന കട്ടത്തടുക്ക സ്വദേശി മരണപ്പെട്ടു

Written By Muhimmath News on Sunday, 16 October 2016 | 14:53

പുത്തിഗെ: മക്കയില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്യുന്ന പുത്തിഗെ കട്ടത്തടുക്ക സ്വദേശി അസുഖംമൂലം മരിച്ചു. കട്ടത്തടുക്ക പഞ്ചിക്കോടിലെ സഹദലി (48)യാണ് മരിച്ചത്. അസുഖം മൂലം ഏറെനാളുകളായി മക്കയിലെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. വര്‍ഷങ്ങളായി മക്കയില്‍ ഹൗസ് ഡ്രൈവറായി ജോലിചെയ്തുവരികയായിരുന്നു. രണ്ടുവര്‍ഷം മുമ്പാണ് അവസാനമായി നാട്ടില്‍ വന്ന് മടങ്ങിയത്.

മുഹമ്മദ് ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖൈറുന്നിസ. മക്കള്‍: സുബൈറ, ആയിഷത്ത് സുലൈന. സഹദലിയുടെ സഹോദരന്‍ ജാമിഅ സഅദിയ്യയുടെ സൗദി ഓര്‍ഗനൈസറായിരുന്ന റഫീഖ് സഅദി കഴിഞ്ഞ ഡിസംബറില്‍ മരണപ്പെട്ടിരുന്നു. അതിന്റെ ആഘാതം വിട്ടുമാറുന്നതിന് മുമ്പാണ് കുടുംബത്തിലേക്ക് മറ്റൊരു ദുരന്തം. മറ്റു സഹോദരങ്ങള്‍: യൂസുഫ് മുസ് ലിയാര്‍ (ദമാം), കുഞ്ഞബ്ദുല്ല, അഷ്‌റഫ് (ഡ്രൈവര്‍), ആയിഷ, മറിയംബി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved