Latest News :
Home » , » അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി തള്ളി

അരുണ്‍ ജെയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് കെജ്‌രിവാള്‍ നല്‍കിയ ഹര്‍ജി തള്ളി

Written By Muhimmath News on Wednesday, 19 October 2016 | 21:44


ന്യൂഡല്‍ഹി: കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റ്‌ലി നല്‍കിയ മാനനഷ്ടക്കേസിലെ തുടര്‍നടപടികള്‍ നിര്‍ത്തിവെക്കണമെന്നാവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ സമര്‍പ്പിച്ച ഹരജി ഡല്‍ഹി ഹൈകോടതി തള്ളി.

1999 മുതല്‍ 2013വരെ ഡല്‍ഹി ക്രിക്കറ്റ് അസോസിയേഷനില്‍ പ്രസിഡന്റ് സ്ഥാനം വഹിച്ചിരുന്ന ജയ്റ്റ്‌ലി സാമ്പത്തിക നേട്ടമുണ്ടാക്കിയെന്നായിരുന്നു കെജ്‌രിവാളിന്റെ ആരോപണം. കെജ്‌രിവാളിന്റെ ആരോപണം നിഷേധിച്ച അരുണ്‍ ജയ്റ്റ്‌ലി ഡല്‍ഹി മുഖ്യമന്ത്രിക്ക് പുറമെ ആം ആദ്മി നേതാക്കളായ അശുതോഷ്, കുമാര്‍ വിശ്വാസ്, സഞ്ജയ് സിങ്, രാഘവ് ഛദ്ദ, ദീപക് ബാജ്‌പെയ് എന്നിവര്‍ക്കെതിരെ 10 കോടി രൂപ ആവശ്യപ്പെട്ട് കഴിഞ്ഞ വര്‍ഷമാണ് സിവില്‍ ക്രിമിനല്‍ കേസുകള്‍ ഫയല്‍ ചെയ്തത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved