Latest News :
Home » , » സ്വാശ്രയം; എട്ടാം ദിവസവും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു

സ്വാശ്രയം; എട്ടാം ദിവസവും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു

Written By Muhimmath News on Wednesday, 5 October 2016 | 10:25

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍ തുടര്‍ച്ചയായ എട്ടാം ദിവസവും പ്രതിപക്ഷം നിയമസഭ സ്തംഭിപ്പിച്ചു. രാവിലെ സഭ സമ്മേളിച്ചപ്പോള്‍ തന്നെ പ്രതിപക്ഷം, സ്പീക്കറുടെ ഇരിപ്പിടത്തിന് ചുറ്റുംകൂടി മുദ്രാവാക്യം വിളിക്കുകയും ബാനറുകളും പ്ലക്കാര്‍ഡുകളും ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. യു.ഡി.എഫ് എം.എല്‍.എമാര്‍ സമരം തുടരുന്ന സാഹചര്യത്തില്‍ സഭാനടപടികളുമായി സഹകരിക്കില്ലെന്ന് പ്രതിപക്ഷം വ്യക്തമാക്കി. തുടര്‍ന്നാണ് പ്രതിപക്ഷം മുദ്രാവാക്യം വിളികളുമായി പ്രതിഷേധിച്ചത്. 

രാവിലെ യു.ഡി.എഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്നാണ് സഭാനടപടികളുമായി സഹകരിക്കേണ്ടെന്ന് തീരുമാനിച്ചത്.
ഒരേ വിഷയത്തില്‍ നിരന്തരം സഭ തടസപ്പെടുത്തുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പി.ശ്രീരാമകൃഷ്ണന്‍ പറഞ്ഞു. 

അംഗങ്ങള്‍ക്ക് എതിര്‍പ്പുകള്‍ പ്രകടിപ്പിക്കാനുള്ള വേദിയാണ് നിയമസഭ. അതിന് സഭ നടക്കാന്‍ അനുവദിക്കുകയാണ് വേണ്ടത്. സഭ തടസപ്പെടുത്തുന്ന പ്രതിപക്ഷത്തിന്റെ നടപടി ലോകം കണ്ടു കൊണ്ടിരിക്കുകയാണെന്ന് സ്പീക്കര്‍ ആവര്‍ത്തിച്ച് പറഞ്ഞെങ്കിലും പ്രതിപക്ഷം വഴങ്ങിയില്ല. തുടര്‍ന്നാണ് ചോദ്യോത്തരവേള നിര്‍ത്തിവെക്കുന്നതായി സ്പീക്കര്‍ അറിയിച്ചത്. ഇതോടെ അംഗങ്ങള്‍ നടുത്തളത്തില്‍ കുത്തിയിരുന്ന് പ്രതിഷേധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved