Latest News :
Home » , » കേരള മുസ്‌ലിം ജമാഅത്ത് മാനവ രക്ഷാ സമ്മേളനത്തിന് സ്വീകരണ കേന്ദ്രങ്ങളൊരുങ്ങുന്നു

കേരള മുസ്‌ലിം ജമാഅത്ത് മാനവ രക്ഷാ സമ്മേളനത്തിന് സ്വീകരണ കേന്ദ്രങ്ങളൊരുങ്ങുന്നു

Written By Muhimmath News on Wednesday, 19 October 2016 | 21:12



കാസര്‍കോട്: തീവ്രവാദം മതപരിഷ്‌കരണം വിചാരണ ചെയ്യപ്പെടുന്നു എന്ന ശീര്‍ഷകത്തില്‍ ഈമാസം 25ന് ജില്ലയിലെ മൂന്നു കേന്ദ്രങ്ങളില്‍ നടക്കുന്ന കേരള മുസ്‌ലിം ജമാഅത്ത് സമ്മേളനത്തിന് ഒരുക്കം തുടങ്ങി.

25ന് രാവിലെ 10ന് ഉപ്പളയില്‍ നടക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ മഞ്ചേശ്വരം, കുമ്പള, ഉപ്പള സോണുകളിലെ നൂറുകണക്കിന് യൂനിറ്റുകളിലെ പ്രവര്‍ത്തകര്‍ സംബന്ധിക്കും. അന്ന് ഉച്ചക്ക് രണ്ടിന് കാസര്‍കോട്ട് നടക്കുന്ന സമ്മേളനത്തില്‍ കാസര്‍കോട്, ബദിയഡുക്ക, മുള്ളേരിയ, ബേഡകം, ഉദുമ സോണുകളിലെ പ്രവര്‍ത്തകര്‍ എത്തിച്ചേരും. വൈകിട്ട് നാലിന് ചെറുവത്തൂരില്‍ നടക്കുന്ന സമ്മേളനത്തില്‍ ചെറുവത്തൂര്‍, പരപ്പ, തൃക്കരിപ്പൂരിലെ പ്രവര്‍ത്തകരാണ് സംബന്ധിക്കുന്നത്.

വിഷന്‍ 2020 ഭാഗമായി യൂനിറ്റിലെ പ്രവര്‍ത്തകരില്‍നിന്ന് സമാഹരിച്ച ഒരു ദിന വരുമാന ഫണ്ട് സംസ്ഥാന നേതാക്കള്‍ നേരിട്ട് സ്വീകരിക്കും. ഈമാസം 22നകം സോണ്‍ സാരഥികള്‍ക്ക് ഫണ്ട് കൈമാറി ചെക്ക് ലീഫ് കൈപറ്റുന്ന യൂനിറ്റുകള്‍ക്കാണ് സംസ്ഥാന നേതാക്കള്‍ക്ക് വേദിയില്‍വെച്ച് ഫണ്ട് കൈമാറാന്‍ അവസരം ലഭിക്കുന്നത്.

ജില്ലയിലെ 12 സോണ്‍ കേന്ദ്രങ്ങളിലും യൂനിറ്റ് സാരഥികളില്‍നിന്ന് ഫണ്ട് സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്. മഞ്ചേശ്വരം സോണ്‍തല ഫണ്ട് സ്വീകരണ ഉദ്ഘാടനം മള്ഹറില്‍ നടന്ന ചടങ്ങില്‍ എസ് വൈ എസ് ജില്ലാ ഉപാധ്യക്ഷന്‍ സയ്യിദ് ജലാലുദ്ദീന്‍ ബുഖാരി സഅദി നിര്‍വഹിച്ചു. മുഹമ്മദ് സഖാഫി തോക്കെ, ഹസന്‍കുഞ്ഞി സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved