Latest News :
Home » , » കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന നേതൃപര്യടനം 22ന് കാസര്‍കോട്ട് നിന്ന് തുടങ്ങും

കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന നേതൃപര്യടനം 22ന് കാസര്‍കോട്ട് നിന്ന് തുടങ്ങും

Written By Muhimmath News on Tuesday, 4 October 2016 | 19:27



കാസര്‍കോട്: കേരള മുസ്‌ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തില്‍ സുന്നി സംഘശക്തിയുടെ മുന്നേറ്റം ലക്ഷ്യംവെച്ച് രൂപം നല്‍കിയ വിഷന്‍ -2020 യുടെ വിജയത്തിന് ജില്ലയില്‍ ഒരുക്കം തുടങ്ങി.

ഈമാസം 22ന് കാസര്‍കോട് ജില്ലയില്‍നിന്നാണ് സംസ്ഥാനതലത്തില്‍ വിഷന്‍ യാത്ര ആരംഭിക്കുന്നത്. രാവിലെ ഉപ്പളയില്‍ ഉദ്ഘാടന സമ്മേളനം നടക്കും. ഉച്ചക്ക് രണ്ടിന് കാസര്‍കോട്ടും വൈകിട്ട് നാലിന് ചെറുവത്തൂരിലും നേതൃസംഗമങ്ങള്‍ നടക്കും. പര്യടനം വിജയിപ്പിക്കാന്‍ സോണ്‍നേതാക്കളുടെ നേതൃത്വത്തില്‍ ഈമാസം എട്ടിനകം യൂനിറ്റ് പര്യടനം പൂര്‍ത്തിയാക്കും. ''പ്രവര്‍ത്തകന്റെ ഒരു ദിനം' പദ്ധതി 14നകം പൂര്‍ത്തിയാകും. ജില്ലയില്‍നിന്ന് കാല്‍ലക്ഷത്തിലേറെ പേര്‍ പദ്ധതിയില്‍ പങ്കാളികളാകും.

കേരള മുസ്‌ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ കൊല്ലമ്പാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉദ്ഘാടനം ചെയ്തു. സംസ്ഥാന സമിതിയംഗം ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി അധ്യക്ഷത വഹിച്ചു. ബശീര്‍ പുളിക്കൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, ജമാലുദ്ദീന്‍ സഖാഫി, ഹുസൈന്‍ മുട്ടത്തൊടി, സിദ്ദീഖ് പൂത്തപ്പലം, ഫാറൂഖ് കുബനൂര്‍, എന്‍ അബ്ദുറശീദ് ഹാജി, എന്‍ എ സൂപ്പിക്കുഞ്ഞി, ഇ കെ അബൂബക്കര്‍, അബ്ദുല്‍ കരീം സഅദി ഏണിയാടി, ബശീര്‍ ഏണിയാടി, അശ്‌റഫ് സുഹ് രി സംബന്ധിച്ചു അബ്ദുല്‍ ഹമീദ് മൗലവി സ്വാഗതവും സുലൈമാന്‍ കരിവെള്ളൂര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved