Latest News :
Home » , » കേരള മുസ് ലിം ജമാഅത്ത് വിഷന്‍ 2020; ഫണ്ട് സമാഹരണം എങ്ങും സജീവം, ചൊവ്വാഴ്ച സോണ്‍ സംഗമങ്ങള്‍

കേരള മുസ് ലിം ജമാഅത്ത് വിഷന്‍ 2020; ഫണ്ട് സമാഹരണം എങ്ങും സജീവം, ചൊവ്വാഴ്ച സോണ്‍ സംഗമങ്ങള്‍

Written By Muhimmath News on Monday, 17 October 2016 | 20:58



കാസര്‍കോട്: കേരള മുസ് ലിം ജമാഅത്ത് വിഭാവനം ചെയ്ത വിഷന്‍ 2020 യുടെ വിജയത്തിന് ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്ത് പതിനായിരങ്ങള്‍ കണ്ണികളാവുന്നു. യൂനിറ്റ് നേതൃത്വത്തില്‍ നടക്കുന്ന ഫണ്ട് സമാഹരണത്തിന് ജില്ലയിലെ 400 ലേറെ യൂനിറ്റുകളിലും ആവേശകരമായ പ്രതികരണം. മെമ്പര്‍ഷിപ്പെടുത്ത മുഴുവന്‍ മെമ്പര്‍മാരെയും നേരില്‍ കണ്ട് പങ്കാളിത്തം ഉറപ്പാക്കാനുള്ള അവസാന തയ്യാറെടുപ്പിലാണ് യൂനിറ്റ്, സര്‍ക്കിള്‍ പ്രവര്‍ത്തകര്‍.

എസ് വൈ എസ്, എസ് എസ് എഫ് സംഘടനകള്‍ക്കു പുറമെ മഹല്ല്തലത്തില്‍ എസ് എം എ, എസ് ജെ എം ഘടകങ്ങളും മുസ് ലിം ജമാഅത്തിനൊപ്പം കൈകോര്‍ത്തു.

യൂനിറ്റുകള്‍ വഴി ശേഖരിച്ച ഫണ്ട് ചൊവ്വാഴ്ച (18-10-16) സോണ്‍ തലത്തില്‍ നടക്കുന്ന സംഗമങ്ങളില്‍ കൈമാറും. 22ന് സംസ്ഥാന നേതാക്കളെ ഏല്‍പിക്കുന്നതിനുള്ള രസീതി സോണ്‍ നേതാക്കള്‍ ചൊവ്വാഴ്ച യൂനിറ്റിന് കൈമാറും.

കുമ്പള സോണ്‍തല ഫണ്ട് സ്വീകരണം മൊഗ്രാലില്‍ നടന്നു. മൊഗ്രാല്‍ യൂനിറ്റ് പ്രതിനിധി കെ പി അബ്ദുല്ല കുണിയയില്‍ നിന്ന് ഫണ്ട് സ്വീകരിച്ച് കേരള മുസ് ലിം ജമാഅത്ത് കുമ്പള സോണ്‍ പ്രസിഡന്റ് സി അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, എസ് വൈ എസ് സോണ്‍ പ്രസിഡന്റ് സയ്യിദ് അബ്ദുല്‍ അസീസ് ഐദറൂസി എന്നിവര്‍ ചേര്‍ന്ന് ഉദ്ഘാടനം ചെയ്തു. ബായാര്‍ ആവള യൂനിറ്റ് ഫണ്ട് ഖിളിരിയ്യ ജമാഅത്ത് പ്രസിഡന്റ് മൊയ്തീന്‍കുഞ്ഞി റഫീഖ് സഖാഫിക്ക് കൈമാറി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved