Latest News :
Home » , » കോഴക്കെതിരെ സത്യാഗ്രഹ സമരം ചെയ്യുന്ന യുഡിഎഫ് എം എല്‍ എ മകള്‍ക്ക് സീറ്റ് തരപ്പെടുത്തിയതും കോഴ കൊടുത്ത്

കോഴക്കെതിരെ സത്യാഗ്രഹ സമരം ചെയ്യുന്ന യുഡിഎഫ് എം എല്‍ എ മകള്‍ക്ക് സീറ്റ് തരപ്പെടുത്തിയതും കോഴ കൊടുത്ത്

Written By Muhimmath News on Saturday, 1 October 2016 | 10:07

തിരുവനന്തപുരം: മുസ്‌ളിംലീഗ് നേതാവും മണ്ണാര്‍കാട് എംഎല്‍എയുമായ എന്‍ ഷംസുദീന്‍ നിയമസഭയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരുടെ സത്യഗ്രഹത്തിന് അനുഭാവം പ്രകടിപ്പിച്ച് കിടക്കുന്നത് തന്റെ മകള്‍ക്ക് കോഴക്കോളേജില്‍ പ്രവേശനം തരപ്പെടുത്തിയശേഷം.

ഒരുകാലത്തും സംസ്ഥാന സര്‍ക്കാരുമായി സഹകരിക്കാതെ 100 ശതമാനം സീറ്റിലും സ്വന്തം നിലയില്‍ ലക്ഷങ്ങള്‍ ഫീസ് വാങ്ങി പ്രവേശനം  നടത്തുന്ന പാലക്കാട് കരുണ മെഡിക്കല്‍കോളേജിലാണ് ഷംസുദീന്‍ മകള്‍ ഷെഹര്‍സാദിനെ എംബിബിഎസിന് ചേര്‍ത്തത്. 50 ശതമാനം സീറ്റ് സര്‍ക്കാരിന് കൊടുക്കാന്‍ തയ്യാറാകാത്ത സ്വകാര്യ മെഡിക്കല്‍ കോളേജാണ് പാലക്കാട് കരുണ. എല്ലാസീറ്റും മാനേജ്‌മെന്റായി പരിഗണിച്ച് ലക്ഷങ്ങളാണ് ഇവിടെ വാര്‍ഷിക ഫീസ് ഈടാക്കുന്നത്.

ഈ കോളേജിലെ പ്രവേശനം സുതാര്യമാകാത്തതിനാല്‍ മേല്‍നോട്ട സമിതിയായ ജസ്റ്റിസ് ജയിംസ് കമ്മിറ്റി രണ്ടുതവണ താക്കീത് നല്‍കി. ഈ കോളേജിലെ പ്രവേശന തിരിമറിക്കെതിരെ ജയിംസ് കമ്മിറ്റി മുമ്പാകെ നിരവധി പരാതി നിലവിലുണ്ട്. ഇവിടെയാണ് ലക്ഷങ്ങള്‍ നല്‍കി മകളെ എംബിബിഎസിന് ചേര്‍ത്തശേഷം സമരത്തിനൊപ്പം ചേര്‍ന്നത്.

സര്‍ക്കാരിന് 50 ശതമാനം സീറ്റു വിട്ടുകൊടുത്ത കോളേജുകളില്‍ 30 ശതമാനം സീറ്റില്‍ 2.5 ലക്ഷം ഫീസ് ഇടാക്കിയതിനെതിരെയാണ് കോണ്‍ഗ്രസിന്റെ സമരം. 20 ശതമാനം സീറ്റില്‍ 25,000 രൂപമാത്രമാണ് ഫീസ്. പൂര്‍ണമായും തലവരി തടഞ്ഞശേഷമാണ് നാമമാത്രമായ ഫീസ് വര്‍ധന സര്‍ക്കാര്‍ അനുവദിച്ചത്. പാലക്കാട് കരുണയില്‍ ഒരു സീറ്റിലും 2.5 ലക്ഷം ഫീസില്ല. കുറഞ്ഞ ഫീസ് 10 ലക്ഷമാണ്. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved