Latest News :
Home » , » പോലീസുകാരെ ആക്രമിച്ച് വധശ്രമക്കേസിലെ പ്രതികളെ ബിജെപിക്കാര്‍ മോചിപ്പിച്ചു

പോലീസുകാരെ ആക്രമിച്ച് വധശ്രമക്കേസിലെ പ്രതികളെ ബിജെപിക്കാര്‍ മോചിപ്പിച്ചു

Written By Muhimmath News on Tuesday, 11 October 2016 | 10:49

തിരുവനന്തപുരം: സിപിഎം ബ്രാഞ്ച് സെക്രട്ടറിയെ ആക്രമിച്ചതിന് പിടിയിലായ ആര്‍എസ്എസുകാരെ ബിജെപി പ്രവര്‍ത്തകര്‍ പോലിസിനെ ആക്രമിച്ച് മോചിപ്പിച്ചു. വെള്ളറട പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിള്‍ ശെല്‍വരാജ്, എആര്‍ ക്യാമ്പിലെ പോലീസുകാരായ അരുണ്‍കുമാര്‍, സുധര്‍മന്‍ എന്നിവരെയാണ് ആക്രമിച്ചത്. 

സംഭവവുമായി ബന്ധപ്പെട്ട് ആറു ബിജെപി പ്രവര്‍ത്തകരെ പോലീസ് പിടികൂടി. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ പോലീസുകാരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ വ്യാഴാഴ്ച സിപിഎം വെള്ളറട ബ്രാഞ്ച് സെക്രട്ടറി പ്രശാന്തിനെ ഒരുസംഘം ആര്‍എസ് എസുകാര്‍ ചേര്‍ന്ന് ആക്രമിച്ചിരുന്നു. 

ഗുരുതരമായി പരുക്കേറ്റ പ്രശാന്ത് വെള്ളറടയിലെ സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. ഈ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രതികളെ പോലീസ് ആശുപത്രിയില്‍ വെച്ചു തന്നെ അറസ്റ്റ് ചെയ്തിരുന്നു. ഇതറിഞ്ഞ് ആശുപത്രിയിലേക്ക് ഒരു സംഘം ബിജെപിക്കാര്‍ ഇരച്ചുകയറി ആക്രമണം നടത്തുകയായിരുന്നു. അക്രമികള്‍ ആശുപത്രിയിലും നാശനഷ്ടമുണ്ടാക്കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved