Latest News :
Home » , » ഏഴാം ദിവസവും സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; സ്വാശ്രയ വിഷയത്തില്‍ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന്

ഏഴാം ദിവസവും സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം; സ്വാശ്രയ വിഷയത്തില്‍ ഉത്തരവാദിത്തം സര്‍ക്കാരിനെന്ന്

Written By Muhimmath News on Tuesday, 4 October 2016 | 12:45

തിരുവനന്തപുരം: സ്വാശ്രയ വിഷയത്തില്‍  പ്രതിപക്ഷം ഏഴാം ദിവസവും നിയമസഭ ബഹിഷ്‌കരിച്ചു. പ്രതിപക്ഷ എംഎല്‍എമാരുടെ നിരാഹാര സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുന്നില്ലെന്നാരോപിച്ചാണ് സഭ ബഹിഷ്‌കരിച്ചത്. ചോദ്യോത്തരവേള തുടങ്ങുംമുമ്പെ തന്നെ എംഎല്‍എമാര്‍ നിരാഹാരസമരം തുടരുമ്പോള്‍ സഭയില്‍ തുടരാനാകില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു.

അനാവശ്യമായി സഭ സ്തംഭിപ്പിക്കാനോ ജനാധിപത്യ പ്രക്രിയക്ക് കോട്ടം വരുത്താനോ പ്രതിപക്ഷം ശ്രമിക്കില്ലെന്നും സമൂഹത്തിന്റെ വികാരമാണ് തങ്ങള്‍ മുന്നോട്ട് വച്ചതെന്നും ചെന്നിത്തല വ്യക്തമാക്കി.

സ്വാശ്രയ വിഷയം പരിഹരിക്കാനുള്ള സന്ദര്‍ഭം പാഴാക്കിയാല്‍ അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനായിരിക്കുമെന്ന് മുസ് ലിം ലീഗ് നിയമസഭ കക്ഷി നേതാവ് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനം ഉറപ്പാക്കണമെന്നതാണ് പ്രതിപക്ഷത്തിന്റെ ആവശ്യമെന്നും കുഞ്ഞാലികുട്ടി കൂട്ടിച്ചേര്‍ത്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved