Latest News :
Home » , » സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരും കായികമേളയ്ക്ക് മലപ്പുറവും വേദിയാകും

സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന് കണ്ണൂരും കായികമേളയ്ക്ക് മലപ്പുറവും വേദിയാകും

Written By Muhimmath News on Thursday, 6 October 2016 | 19:50

തിരുവനന്തപുരം: ഈ വര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കലോത്സവം കണ്ണൂരിലും കായികമേള മലപ്പുറത്തും നടക്കും. തിരുവനന്തപുരത്ത് ഡിപിഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനം. നേരത്തെ കലോല്‍സവം എറണാകുളത്ത് നടത്താനാണ് തീരുമാനിച്ചിരുന്നത്. എന്നാല്‍ ജില്ലയില്‍ അസൗകര്യങ്ങള്‍ ഉണ്ടെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് കലോത്സവം കണ്ണൂരിലേക്ക് മാറ്റിയത്. കലോത്സവത്തിന്റെയും കായികമേളയുടേയും തീയ്യതി തീരുമാനിച്ചിട്ടില്ല.

അതേസമയം പ്രതിപക്ഷ അധ്യാപകസംഘടനകള്‍ ഇന്ന് നടന്ന ആലോചനാ യോഗം ബഹിഷ്‌കരിച്ചു. വിദ്യാഭ്യാസമന്ത്രി അധ്യാപക സംഘടനകളുമായി ചര്‍ച്ച നടത്തുന്നില്ലെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved