Latest News :
Home » » കണ്ണൂരില്‍ അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് അമിത്ഷാ: കോടിയേരി

കണ്ണൂരില്‍ അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് അമിത്ഷാ: കോടിയേരി

Written By Muhimmath News on Sunday, 16 October 2016 | 19:52

കണ്ണുര്‍: കണ്ണൂരില്‍ സമാധാനചര്‍ച്ചക്ക് സി.പി.എം തയാറാണെന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. ചര്‍ച്ചകള്‍ക്കായി ആര്‍.എസ്.എസ് മുന്നോട്ട് വരണം. കണ്ണൂരിലെ അക്രമങ്ങള്‍ക്ക് നിര്‍ദേശം നല്‍കുന്നത് അമിത്ഷായാണ്. ആര്‍.എസ്.എസുകാരോട് സമാധാനം പാലിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കണമെന്നും കോടിയേരി കണ്ണൂരില്‍ പറഞ്ഞു. ബി.ജെ.പി ചര്‍ച്ചക്ക് തയാറാണെന്നും മുന്‍കൈയെടുക്കേണ്ടത് ഭരണകക്ഷിയാണെന്നും ബി.ജെ.പി എം.എല്‍.എ ഒ.രാജഗോപാല്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved