കുണിയയില്‍ അംഗത്വകാല ശില്പശാല സമാപിച്ചു
കുണിയ: ഒത്തു തീര്‍പ്പല്ല; നീതിയുടെ തീര്‍പ്പുകളാവാന്‍ എന്ന ശീര്‍ഷകത്തില്‍ നടക്കുന്ന എസ് എസ് എഫ് അംഗത്വ കാല കാംപയിനോടനുബന്ധിച്ച് കുണിയ സെക്ടര്‍ കമ്മിറ്റി സംഘടിപ്പിച്ച ശില്പശാല സമാപിച്ചു. സെക്ടര്‍ പരിധിയിലെ യൂണിറ്റുകളില്‍ നിന്നുള്ള പ്രതിനിധികളാണ് സംബന്ധിച്ചത്. വൈകീട്ട് ഏഴിന് കുണിയ സുന്നി സെന്ററില്‍ നടന്ന പരിപാടി സെക്ടര്‍ പ്രസിഡണ്ട് അസ്ഹര്‍ പെരിയയുടെ അധ്യക്ഷതയില്‍ എസ് വൈ എസ് ഉദുമ സോണ്‍ സെക്രട്ടറി ബഷീര്‍ ഹിമമി സഖാഫി ഉല്‍ഘാടനം ചെയ്തു. എസ് എസ് എഫ് ഉദുമ ഡിവിഷന് ജനറല്‍ സെക്രട്ടറി അബ്ദുല്‍ റഹ്മാന് എരോല്‍ വിഷയാവതരണം നടത്തി. സെക്ടര്‍ ഭാരവാഹികളായ മുബശ്ശിര്‍ കുണിയ, ഉബൈദുല്ല എം ടി, ഹബീബ് സി എച്ച്, അബ്ദുല്‍ ബാസിത്ത്, നൂറുദ്ദീന്‍, ജൗഹര്‍ നേതൃത്വം നല്കി.
Post a Comment