Latest News :
Home » » കുവൈത്ത് കെ.എം.സി.സി. സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം കുഞ്ഞാലിക്കുട്ടി കൈമാറി

കുവൈത്ത് കെ.എം.സി.സി. സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം കുഞ്ഞാലിക്കുട്ടി കൈമാറി

Written By Muhimmath News on Wednesday, 12 October 2016 | 21:23



കാസര്‍കോട്: കുവൈത്ത് കെ.എം.സി.സി, സിറ്റി ഏരിയയിലെ അംഗങ്ങളായിരിക്കെ മരണപ്പെട്ട വ്യക്തികളുടെ കുടുംബത്തിനുള്ള സോഷ്യല്‍ സെക്യൂരിറ്റി സ്‌കീം കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ മുസ്ലിം ലീഗ് അഖിലേന്ത്യാ ട്രഷററും, കേരള നിയമ സഭ പ്രതിപക്ഷ ഉപ നേതാവുമായ പി.കെ.കുഞ്ഞാലിക്കുട്ടി കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ ബഷീര്‍ വെള്ളിക്കോത്തിന് കൈമാറി. മുസ്ലിം ലീഗ് ജില്ലാ പ്രസിഡന്റ് ചെര്‍ക്കളം അബ്ദുള്ള, സി.ടി അഹമ്മദലി, ജില്ലാ ജന:സെക്രട്ടറി എം.സി.ഖമറുദ്ദീന്‍, ട്രഷറര്‍ എ.അബ്ദുറഹ്മാന്‍, എം.എല്‍.എ മാരായ പാറക്കല്‍ അബ്ദുള്ള, എന്‍.എ.നെല്ലിക്കുന്ന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഏ.ജി.സി.ബഷീര്‍, കെ.പി.സി.സി.ജനറല്‍ സെക്രട്ടറി കെ.പി.കുഞ്ഞിക്കണ്ണന്‍, ഡി.സി.സി.പ്രസിഡന്റ് അഡ്വ:സി.കെ.ശ്രീധരന്‍, കുവൈത്ത് കെ.എം.സി.സി. നാഷണല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി ഗഫൂര്‍ വയനാട്, നേതാക്കളായ അഷ്‌റഫ് തൃക്കരിപ്പൂര്‍, സൈനുദ്ദീന്‍ കല്ലൂരാവി, നൗഫല്‍ ചിത്താരി, മന്‍സൂര്‍ കാഞ്ഞങ്ങാട്, മൊയ്തു ചിത്താരി തുടങ്ങിയവര്‍ സംബന്ധിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved