Latest News :
Home » , » സി എം സെന്റര്‍ ഹൈസ്‌കൂള്‍ പുതിയ ബ്ലോക്ക് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും

സി എം സെന്റര്‍ ഹൈസ്‌കൂള്‍ പുതിയ ബ്ലോക്ക് മന്ത്രി കെ ടി ജലീല്‍ ഉദ്ഘാടനം ചെയ്യും

Written By Muhimmath News on Friday, 7 October 2016 | 20:50



നരിക്കുനി: മടവൂര്‍ സി എം സെന്റര്‍ ഹൈസ്‌കൂളിന് പുതുതായി നിര്‍മ്മിച്ച ബില്‍ഡിംഗിന്റെ ഉദ്ഘാടനം തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. തിങ്കളാഴ്ച രാവിലെ 11 മണിക്ക് ആരംഭിക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കാരാട്ട് റസാക്ക് എം എല്‍ എ അധ്യക്ഷത വഹിക്കും. എം കെ രാഘവന്‍ എം പി, പി ടി എ റഹീം എം എല്‍ എ തുടങ്ങിയവര്‍ ചടങ്ങില്‍ മുഖ്യാതിഥികളാകും.

മടവൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അബ്ദുല്‍ ഹമീദ് മാസ്റ്റര്‍, പി മോഹനന്‍ മാസ്റ്റര്‍, കെ.കെ അഹ്മ്മദ്കുട്ടി മുസ്‌ലിയാര്‍ കട്ടിപ്പാറ, എന്‍ സുബ്രമണ്യന്‍, മജീദ് കക്കാട്, മുഹമ്മദലി കിനാലൂര്‍, കോരപ്പന്‍ മാസ്റ്റര്‍, എ പി നസ്തര്‍, വി സി റിയാസ് ഖാന്‍, സലീം മടവൂര്‍, ഷാജി എരവന്നൂര്‍, കെ വി സുരേന്ദ്രന്‍, ഗിരീഷ്, രവീന്ദ്രന്‍, സദാനന്ദന്‍ മാണിക്കോത്ത്, മുഹമ്മദ് മാസ്റ്റര്‍, തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

പത്രസമ്മേളനത്തില്‍ സി.എം സെന്റര്‍ ജനറല്‍ സെക്രട്ടറി ടി.കെ അബ്ദുറഹ്മാന്‍ ബാഖവി, കെ.ആലിക്കുട്ടി ഫൈസി, മുസ്തഫ സഖാഫി മരഞ്ചാട്ടി, ടി.കെ മുഹമ്മദ് ദാരിമി, അഹമ്മദ് കുട്ടി സഖാഫി മുട്ടാഞ്ചേരി തുടങ്ങിയവര്‍ പങ്കെടുത്തു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved