Latest News :
Home » , , , » മദ്‌റസാധ്യാ പകര്‍ക്ക് പലിശ രഹിത ഭവന വായ്പ; സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച

മദ്‌റസാധ്യാ പകര്‍ക്ക് പലിശ രഹിത ഭവന വായ്പ; സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച

Written By Muhimmath News on Saturday, 8 October 2016 | 10:23

കോഴിക്കോട്: ഇതാദ്യമായി സംസ്ഥാനത്ത് മദ്‌റസ അധ്യാപകര്‍ക്ക് പലിശ രഹിത ഭവന വായ്പ വിതരണം ചെയ്യുന്നു. 

സംസ്ഥാന സര്‍ക്കാറിന്റെ കീഴിലുള്ള ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്റെ ആഭിമുഖ്യത്തിലാണ് പാവപ്പെട്ട മദ്‌റസ അധ്യാപകര്‍ക്ക് ഭവന വായപ നല്‍കുന്നത്. ഇതിന്റെ സംസ്ഥാനതല ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം നാലിന് ടൗണ്‍ഹാളില്‍ നടക്കുന്ന ചടങ്ങില്‍ തദ്ദേശ ന്യൂനപക്ഷ ക്ഷേമ മന്ത്രി കെ ടി ജലീല്‍ നിര്‍വഹിക്കും. മദറസ അധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുത്തവര്‍ക്കാണ് ഭവന വായ്പ ലഭിക്കുകയെന്ന് ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷന്‍ ചെയര്‍മാന്‍ പ്രൊഫ. എ പി അബ്ദുല്‍ വഹാബ് അറിയിച്ചു. 

15000 പേരാണ് ഇതിനകം മദ്‌റസ അധ്യാപക ക്ഷേമനിധിയില്‍ അംഗത്വമെടുത്തത്. ഇതില്‍ ഭവന വായ്പക്കായി അപേക്ഷിച്ച 600 പേരില്‍ നിന്ന് തിരഞ്ഞെടുത്ത നൂറ് പേര്‍ക്കാണ് ആദ്യ ഘട്ടത്തില്‍ വായ്പ നല്‍കുന്നത്. രണ്ട് ഗഡുക്കളായി ഒരാള്‍ക്ക് രണ്ടര ലക്ഷം രൂപ നല്‍കും. പലിശയൊന്നും നല്‍കാതെ അഞ്ച് വര്‍ഷംകൊണ്ട് ഇത് തിരിച്ചടച്ചാല്‍ മതി. ആദ്യഘട്ടത്തില്‍ രണ്ടര കോടി ഭവന വായ്പയായി നല്‍കാനാണ് കോര്‍പറേഷന്റെ പദ്ധതി.

വരും വര്‍ഷങ്ങളില്‍ കൂടുതല്‍ മദ്‌റസ അധ്യാപകര്‍ക്ക് ഭവന വായ്പ നല്‍കും. ഇതിനായി ബജറ്റ് വിഹിതത്തിന് പുറമെ മറ്റ് ധനകാര്യ മേഖലകളില്‍ നിന്നും കോര്‍പറേഷന്‍ പണം കണ്ടെത്താന്‍ ശ്രമിക്കും. നിതാഖത് പ്രശ്‌നവും മറ്റുമായി ഗള്‍ഫില്‍ നിന്ന് മടങ്ങിവരുന്നവര്‍ക്ക് സ്വയം തൊഴില്‍ കണ്ടെത്തുന്നതിന് കോര്‍പറേഷന്‍ വായ്പ നല്‍കും. സത്രീ ശാക്തീകരണം അടക്കം ലക്ഷ്യമിട്ട് എല്ലാ ജില്ലകളിലും തൊഴില്‍ പരിശീലന കേന്ദ്രങ്ങള്‍ തുടങ്ങാനും ന്യൂനപക്ഷ ധനകാര്യ കോര്‍പറേഷന് പദ്ധതിയുണ്ട്.

ഭവന വായ്പ വിതരണോദ്ഘാടന ചടങ്ങില്‍ മദ്‌റസ അധ്യാപകരുടെ മക്കള്‍ക്കുള്ള വിവാഹ ധനസഹായ വിതരണം എം കെ മുനീര്‍ എം എല്‍ എയും സ്‌കോളര്‍ഷിപ്പ് വിതരണം എ പ്രദീപ്കുമാര്‍ എം എല്‍ എയും നിര്‍വഹിക്കും. മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ ഉപഹാരം നല്‍കും. കോര്‍പറേഷന്റെ വായ്പകള്‍ ഏറ്റവും കൃത്യമായി തിരിച്ചടച്ചവര്‍ക്കുള്ള ഗ്രീന്‍ കാര്‍ഡ് വിതരണം ന്യൂനപക്ഷ ക്ഷേമ സെക്രട്ടറി എ ഷാജഹാന്‍ നിര്‍വഹിക്കും. 

എം കെ രാഘവന്‍ എം പിയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ പ്രൊഫ. എ കെ അബ്ദുല്‍ ഹമീദ് അടക്കമുള്ള വിവിധ മദ്‌റസ അധ്യാപക ഭാരവാഹികള്‍ സംബന്ധിക്കും.
വാര്‍ത്താസമ്മേളനത്തില്‍ ന്യൂനപക്ഷധനകാര്യ കോര്‍പറേഷന്‍ എം ഡി വി കെ അക്ബര്‍, ഡയറക്ടര്‍ പി മൈമൂന, പി എം ഹമീദ് സംബന്ധിച്ചു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved