Latest News :
Home » » മഹ് ളറത്തുല്‍ ബദ് രിയ്യ പള്ളിക്കര സര്‍ക്കിള്‍ തല ഉദ്ഘാടനവും പ്രാര്‍ത്ഥന സദസ്സും വ്യാഴാഴ്ച

മഹ് ളറത്തുല്‍ ബദ് രിയ്യ പള്ളിക്കര സര്‍ക്കിള്‍ തല ഉദ്ഘാടനവും പ്രാര്‍ത്ഥന സദസ്സും വ്യാഴാഴ്ച

Written By Muhimmath News on Monday, 10 October 2016 | 17:07

ബേക്കല്‍: മഹ് ളറത്തുല്‍ ബദ് രിയ്യയുടെ പള്ളിക്കര സര്‍ക്കിള്‍ തല ഉദ്ഘാടനവും പ്രാര്‍ത്ഥന സദസ്സും 2016 ഒക്ടോബര്‍ 14 ന് വ്യാഴാഴ്ച മഗ്‌രിബിന് ശേഷം ചേറ്റ്ക്കുണ്ട് ഹസനാബാദ് ഖിളരിയ്യ ജുമാ മസ്ജിദില്‍ നടക്കും.

സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്‍ അമാനി ഒടുങ്ങാക്കാട് പ്രാര്‍ത്ഥന മജ്‌ലിസ്സിന് നേതൃത്വം നല്‍കും.
മള്ഹറത്തുല്‍ ബദ്‌രിയ്യ സദസ്സിന് ബി.കെ.അഹമ്മദ് മുസ്ലിയാര്‍ കുണിയ, ആബിദ് സഖാഫി മൗവ്വല്‍, യൂസഫ് സഖാഫി, ഉമ്മര്‍ സഖാഫി മൗവ്വല്‍, നൂറുദ്ധീന്‍ സഖാഫി ബേക്കല്‍, അബൂബക്കര്‍ മദനി മൗവ്വല്‍, നേതൃത്വം നല്‍കും. ശാനവാസ് മദനി ഉദ്‌ബോധന പ്രഭാഷണം നടത്തും.

അഷറഫ് കരിപ്പൊടി, പുത്തൂര്‍ മുഹമ്മദ് കുഞ്ഞി ഹാജി തൊട്ടി, അലി പൂച്ചക്കാട്, ബി.എം.എ മജീദ് മൗവ്വല്‍, ശഈദ് സഖാഫി മുക്കൂട്, ശമീര്‍ സഅദി ബേക്കല്‍, അബ്ദുല്‍ റഹ്മാന്‍ മില്ല് പൂച്ചക്കാട്, സി.കെ.മൊയ്തിന്‍ കുഞ്ഞി ചേറ്റ്ക്കുണ്ട്, അബ്ദുല്‍ ഖാദിര്‍ ഹാജി ചെറ്റ്ക്കുണ്ട്, ഫൈസല്‍ മുക്കൂട്, ഇല്‍യാസ് സഅദി ചേറ്റ്ക്കുണ്ട്, ശരിഫ് സഅദി മുക്കൂട്, നൗഷാദ് ചെറ്റ്ക്കുണ്ട്, മുഹമ്മദ് ബാ ഹസന്‍, ലത്തീഫ് ചെറ്റ് ക്കുണ്ട്, നൗഫല്‍ സഅദി ജാല്‍സൂര്‍, സിറാജ് ബേക്കല്‍, അബ്ദുല്‍ റഷീദ് ചേറ്റ്ക്കുണ്ട്, അബ്ദുല്ല, മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ ചെറ്റ്ക്കുണ്ട് തുടങ്ങിയവര്‍ സംബന്ധിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved