Latest News :
Home » , » മജ്‌ലിസ് ഉലമാഉ സഅദിയ്യീന്‍; ഇബ്രാഹിം സഅദി പ്രസിഡന്റ്, മുനീര്‍ സഅദി സെക്രട്ടറി

മജ്‌ലിസ് ഉലമാഉ സഅദിയ്യീന്‍; ഇബ്രാഹിം സഅദി പ്രസിഡന്റ്, മുനീര്‍ സഅദി സെക്രട്ടറി

Written By Muhimmath News on Tuesday, 4 October 2016 | 20:51

കാസര്‍കോട്: മജ്‌ലിസ് ഉലമാഉ സഅദിയ്യീന്‍ വാര്‍ഷിക ജനറല്‍ ബോഡിയും പി.എ ഉസ്താദ് അനുസ്മരണവും ജില്ലാ സുന്നീ സെന്ററില്‍ നടന്നു. മുഹമ്മദ് റഫീഖ് സഅദി ദേലംപാടിയുടെ അധ്യക്ഷതയില്‍ കേരള മുസ് ലിം ജമാഅത്ത് ജില്ലാ ഉപാധ്യക്ഷന്‍ കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി ഉല്‍ഘാടനം ചെയ്തു. മൊയ്തു സഅദി പ്രാര്‍ത്ഥന നടത്തി. അശ്‌റഫ് സഅദി ആരിക്കാടി, അബ്ദുല്‍ ഖാദിര്‍ സഅദി ബാരിക്കാട്, ബഷീര്‍ സഅദി, ഇസ്മാഈല്‍ സഅദി പാറപ്പള്ളി, ചിയ്യൂര്‍ അബ്ദുല്ല സഅദി, ഹസന്‍ സഅദി പ്രസംഗിച്ചു. ഇബ്രാഹിം സഅദി മുഗു സ്വാഗതവും മുനീര്‍ അഹമ്മദ് സഅദി നെല്ലിക്കുന്ന് നന്ദിയും പറഞ്ഞു.

ഭാരവാഹികളായി ഇബ്രാഹിം സഅദി മുഗു (പ്രസിഡന്റ്), അശ്‌റഫ് സഅദി ആരിക്കാടി, ഹംസ സഅദി ചേരങ്കൈ (വൈ.പ്രസിഡന്റ്), മുനീര്‍ അഹമ്മദ് സഅദി നെല്ലിക്കുന്ന് (ജനറല്‍ സെക്രട്ടറി), സഈദ് സഅദി കൊട്ടക്കുന്ന്, നൗഫല്‍ സഅദി തൃക്കരിപ്പൂര്‍ (ജോ. സെക്ര), അബ്ദുല്‍ ഖാദിര്‍ സഅദി ബാരിക്കാട് (ട്രഷറര്‍). സാന്ത്വന സമിതി റഫീഖ് സഅദി ദേലംപാടി (ചെയര്‍മാന്‍), ബഷീര്‍ സഅദി ഫ് ളക്‌സ് വേള്‍ഡ് (കണ്‍വീനര്‍) എന്നിവരെ തെരഞ്ഞെടുത്തു.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved