Latest News :
Home » » അംഗഡിമുഗറില്‍ മാനവ സംഗമം ശനിയാഴ്ച

അംഗഡിമുഗറില്‍ മാനവ സംഗമം ശനിയാഴ്ച

Written By Muhimmath News on Thursday, 6 October 2016 | 18:33

അംഗഡിമുഗര്‍: നാമൊന്നിക്കുക നാടിനെ നിര്‍മ്മിക്കുക എന്ന ശീര്‍ഷകത്തില്‍ എസ് എസ് എഫ് പര്‍ളാഡം യൂണിറ്റ് സംഘടിപ്പിക്കുന്ന മാനവ സംഗമം ശനിയാഴ്ച്ച അംഗഡിമുഗര്‍ കലാ നഗറില്‍ അബ്ദുല്‍ റഹീം സഖാഫി ചിപ്പാറിന്റെ അധ്യക്ഷതയില്‍ കുമ്പള പ്രിന്‍സിപ്പല്‍ എസ്.ഐ മെല്‍വിന്‍ ജോസ് ഉദ്ഘാടനം ചെയ്യും.

സയ്യിദ് ഹാമിദ് അന്‍വര്‍ പ്രാര്‍ത്ഥനക്ക് നേതൃത്വം നല്‍കും. സ്‌റ്റേറ്റ് വിസ്ഡം കണ്‍വീനര്‍ ജഅ്ഫര്‍ സി എന്‍ പ്രമേയ പ്രഭാഷണം നടത്തും. അസീസ് കൊട്ടൂടല്‍, എം കെ ആനന്ദ, ദിലീപ് കുമാര്‍, ശിവപ്പ റൈ, ബഷീര്‍ കൊട്ടൂടല്‍ സംബന്ദിക്കും.

രാത്രി നടക്കുന്ന ആദര്‍ശ സമ്മേളനം കേരള മുസ്ലിം ജമാഅത്ത് ജില്ലാ സെക്രട്ടറി സുലൈമാന്‍ കരിവള്ളൂരിന്റെ അധ്യക്ഷതയില്‍ എസ് വൈ എസ് ജില്ലാ പ്രസിഡന്റ് പി എസ് ആറ്റക്കോയ തങ്ങള്‍ ഉല്‍ഘാടനം ചെയ്യും. സിദ്ധീഖ് സഖാഫി അരിയൂര്‍ ആദര്‍ശ പ്രഭാഷണം നടത്തും. ജില്ലാ സോണ്‍ സാരഥികള്‍ സംബന്ദിക്കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved