Latest News :
Home » » വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു; മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

വഴിയോര കച്ചവടക്കാരെ ഒഴിപ്പിച്ചു; മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി

Written By Muhimmath News on Friday, 7 October 2016 | 12:24

മംഗല്‍പ്പാടി: മംഗല്‍പ്പാടി പഞ്ചായത്ത് അധികൃതരും പോലീസും ചേര്‍ന്ന് ഉപ്പള ടൗണില്‍ വഴിയോര കച്ചവടക്കാരെ സംരക്ഷണനയം നടപ്പിലാക്കാതെ ഒഴിപ്പിച്ച നടപടിയില്‍ പ്രതിഷേധിച്ച് വഴിയോര വ്യാപാര സ്വയംതൊഴില്‍ സമിതി (സിഐടിയു) മംഗല്‍പ്പാടി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മംഗല്‍പ്പാടി പഞ്ചായത്ത് ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.

 മാര്‍ച്ച് യൂണിയന്‍ ജില്ലാ സെക്രട്ടറി എം.ആര്‍.ദിനേശന്‍ ഉദ്ഘാടനം ചെയ്തു. അബൂബക്കര്‍ അദ്ധ്യക്ഷത വഹിച്ചു. സിഐടിയു മഞ്ചേശ്വരം ഏരിയ സെക്രട്ടറി കമലാക്ഷന്‍, യൂണിയന്‍ ജില്ലാ കമ്മിറ്റി അംഗം വി.വാസു, പഞ്ചായത്തംഗം ഉമേഷ് ഷെട്ടി എന്നിവര്‍ സംസാരിച്ചു. രമണന്‍ മാസ്റ്റര്‍ സ്വാഗതം പറഞ്ഞു. പ്രതിഷേധ പ്രകടവത്തിന് സക്കറിയ സേഗല്‍, ഷക്കീല്‍ കൊടങ്ക, സാഗര്‍ കൊടങ്ക എന്നിവര്‍ നേതൃത്വം നല്‍കി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved