Latest News :
Home » , , » മംഗളൂര്‍ പനമ്പൂര്‍ ബീച്ചില്‍ ബോട്ട് മറിഞ്ഞ് തളങ്കര സ്വദേശിയുടെ രണ്ടര വയസ്സുള്ള മകന്‍ മരിച്ചു

മംഗളൂര്‍ പനമ്പൂര്‍ ബീച്ചില്‍ ബോട്ട് മറിഞ്ഞ് തളങ്കര സ്വദേശിയുടെ രണ്ടര വയസ്സുള്ള മകന്‍ മരിച്ചു

Written By Muhimmath News on Thursday, 6 October 2016 | 11:54

മംഗളൂരു : പണമ്പൂര്‍ ബീച്ചില്‍ ബോട്ട് മറിഞ്ഞുണ്ടായ അപകടത്തില്‍ രണ്ടര വയസുകാരന്‍ മരിച്ചു. തളങ്കര ബാങ്കോട് സ്വദേശിയും മംഗളൂരുവില്‍ താമസക്കാരനുമായ സനാഉള്ള-നാട്ടക്കല്‍ സ്വദേശിനി ഫാത്വിമ സന ദമ്പതികളുടെ മകന്‍ മുഹമ്മദ് ശബാന്‍ ആണ് മരിച്ചത്. 

ബുധനാഴ്ച വൈകുന്നേരത്തോടെയായിരുന്നു അപകടം. കുട്ടിയുടെ മാതാപിതാക്കളടക്കം എട്ട് പേരാണ് ബോട്ടിലുണ്ടായിരുന്നത്. കടലില്‍ വീണ മറ്റു ആളുകളെ ബീച്ചിലുണ്ടായിരുന്ന ലൈഫ് ഗാര്‍ഡുമാര്‍ രക്ഷപ്പെടുത്തി കരയ്‌ക്കെത്തിക്കുകയായിരുന്നു. 


ദുബൈയില്‍ ജോലി ചെയ്യുന്ന സനാഉള്ള ഈയടുത്താണ് അവധിക്ക് നാട്ടിലെത്തിയത്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved