Latest News :
Home » , » മഞ്ചേശ്വരത്തെ കത്തി കാട്ടി കവര്‍ച്ച: പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു

മഞ്ചേശ്വരത്തെ കത്തി കാട്ടി കവര്‍ച്ച: പ്രതികളെ സാക്ഷികള്‍ തിരിച്ചറിഞ്ഞു

Written By Muhimmath News on Wednesday, 5 October 2016 | 19:05



കാസര്‍കോട്: മഞ്ചേശ്വരത്തെ രവീന്ദ്രഷെട്ടിയെയും ഭാര്യയെയും കത്തിമുനയില്‍ നിര്‍ത്തി സ്വര്‍ണ്ണവും പണവും കൊള്ളയടിച്ച കേസിലെ പ്രതികളെ തിരിച്ചറിയല്‍ പരേഡില്‍ സാക്ഷികള്‍ തിരിച്ചറിഞ്ഞു. മഞ്ചേശ്വരം തൂമിനാട്ടെ അബ്ദുല്‍ റഹ്മാന്‍ മുബാറക് (26), മഞ്ചേശ്വരം, കുണ്ടുകൊളക്കയിലെ മുഹമ്മദ് ഹനീഫ എന്ന അന്‍ചു എന്ന അന്‍സാര്‍(26) എന്നിവരെയാണ് ഹൊസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റി(രണ്ട്) ന്റെ സാന്നിധ്യത്തില്‍ കാസര്‍കോട് സബ്ജയില്‍ നടന്ന പരേഡില്‍ തിരിച്ചറിഞ്ഞത്.

സെപ്തംബര്‍ ഒന്‍പതിനു രാത്രിയാണ് മഞ്ചേശ്വരം കടമ്പാറിലെ രവീന്ദ്രഷെട്ടിയെയും ഭാര്യയെയും അക്രമിക്കുകയും കത്തിമുനയില്‍ നിര്‍ത്തുകയും ചെയ്ത് മുഖം മൂടി സംഘം കൊള്ളയടിച്ചത്. കേസില്‍ ഇപ്പോള്‍ തിരിച്ചറിയല്‍ പരേഡിനു വിധേയരാക്കിയ പ്രതികള്‍ക്ക് പുറമെ ഇംതിയാസ് (28), മൊയ്തീന്‍ അന്‍സാര്‍(23) എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു.

തിരിച്ചറിയല്‍ പരേഡിനു വിധേയരായവരാണ് കവര്‍ച്ചയില്‍ നേരിട്ടു പങ്കെടുത്തതെന്നു പൊലീസ് പറഞ്ഞു. കേസില്‍ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യുന്നതിനിടയില്‍ ഓടിപ്പോയ ഓട്ടോ ഡ്രൈവര്‍ കെദുമ്പാടിയിലെ ഹനീഫിനെ കണ്ടെത്താനുള്ള ശ്രമം തുടരുന്നു. ഇയാള്‍ വേഷം മാറി കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുന്നതായാണ് പൊലീസിനു ലഭിച്ച വിവരം. കേസില്‍ മറ്റൊരു പ്രതി യൂസഫിനായി തിരച്ചില്‍ തുടരുകയാണ്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved