Latest News :
Home » , » മാത്യു ചുഴലിക്കാറ്റ്: അമേരിക്കയിലും കനത്ത നാശം; മരണം 850 ആയി

മാത്യു ചുഴലിക്കാറ്റ്: അമേരിക്കയിലും കനത്ത നാശം; മരണം 850 ആയി

Written By Muhimmath News on Saturday, 8 October 2016 | 12:50

ഫ്‌ളോറിഡ: കരീബിയന്‍ മേഖലയില്‍ ദശാബ്ദത്തിനിടയിലെ ഏറ്റവും ശക്തമായ ചുഴലിക്കാറ്റായ മാത്യുവിന്റെ താണ്ഡവത്തില്‍ മരണസംഖ്യ 850 കവിഞ്ഞു. അമേരിക്കയുടെ ഫ്‌ളോറിഡയില്‍ വിശികൊണ്ടിരിക്കുന്ന ചുഴലിക്കാറ്റ് കനത്തനാശമാണ് അവിടെയും വിതച്ചത്. മണിക്കൂറില്‍ 204 കിലോമീറ്റര്‍ വേഗതയിലാണ് കാറ്റ് വിശുന്നത്. എന്നാല്‍ കാറ്റിന്റെ വേഗത കുറഞ്ഞുവരുന്നതായി കാലാവസ്ഥ നിരീക്ഷകര്‍ അറിയിച്ചു.

ഹെയ്ത്തിയിലാണ് കാറ്റ് ഏറെ നാശം വിതച്ചത്. ഇവടെ ജെറേമി പ്രവിശ്യയില്‍ 80 ശതമാനം കെട്ടിടങ്ങളും നിലംപൊത്തി. സുദ് പ്രവിശ്യയില്‍ 30,000 വീടുകള്‍ തകര്‍ന്നു. മരണസഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഹെയ്തിക്കുപുറമേ ഡൊമിനിക്കന്‍ റിപ്പബ്‌ളിക്, സെന്റ് വിന്‍സന്റ്, ഗ്രാനഡ എന്നിവിടങ്ങളിലും കാറ്റ് നാശം വിതച്ചു. 

കാറ്റ് എത്തുന്നതിന് മുന്നേ ഫ്‌ളോറിഡയില്‍ പ്രസിഡന്റ് ബറാക് ഒബാമ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.പിന്നീട് ജോര്‍ജിയയിലും സുത്ത് കരോലിനയിലും അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. കാറ്റിന്റെ ദിശയില്‍പ്പെടുന്ന വിവിധ സംസ്ഥാനങ്ങളില്‍ 20 ലക്ഷത്തോളം പേരെ ഒഴിപ്പിച്ചു. ആറ് ലക്ഷം വീടുകളിലെ വൈദ്യുതി ബന്ധം വിഛേദിക്കപ്പെട്ടു. ഊ ജനംസ്ഥാനങ്ങഴിലെ വിമാനതാവളങ്ങള്‍ അടച്ചിട്ടിരിക്കയാണ്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved