Latest News :
Home » , » മീലാദ് മിലനും അത്തസ്‌കിയ പത്താം വാര്‍ഷികവും; 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു

മീലാദ് മിലനും അത്തസ്‌കിയ പത്താം വാര്‍ഷികവും; 101 അംഗ സംഘാടക സമിതി രൂപവത്കരിച്ചു

Written By Muhimmath News on Saturday, 15 October 2016 | 19:09



കുമരനെല്ലൂര്‍: കൊഴിക്കര 'കാം' ഖുര്‍ആന്‍ അക്കാദമിയില്‍ 2016 ഡിസംബര്‍ 25, 26 തീയതികളില്‍ നടക്കുന്ന മീലാദ് മിലന്‍, അത്തസ്‌കിയ ദര്‍സ് 10ാം വാര്‍ഷിക സമ്മേളനം എന്നിവയുടെ സംഘാടകസമിതി രൂപവത്കരിച്ചു. സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ സംബന്ധിക്കുന്ന പരിപാടിയില്‍ അയ്യായിരം പേര്‍ പങ്കെടുക്കും. പ്രകീര്‍ത്തന പ്രഭാഷണം, മൗലിദ് ജല്‍സ, പൂര്‍വ വിദ്യാര്‍ഥി സംഗമം, അവാര്‍ഡ്ദാനം, പ്രാര്‍ഥനാസമ്മേളനം, മീലാദ് ഗസല്‍, വാഹന റാലി, ഖവാലി, അന്നദാനം തുടങ്ങി വ്യത്യസ്ത പരിപാടികള്‍ വാര്‍ഷികത്തിന്റെ ഭാഗമായി നടക്കും.

ഇത് സംബന്ധമായി ചേര്‍ന്ന യോഗത്തില്‍ പ്രിന്‍സിപ്പല്‍ സയ്യിദ് അന്‍വര്‍ സാദാത്ത് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ഹബീബ് മുസ്‌ലിയാര്‍ നന്നംമുക്ക് ഉദ്ഘാടനം ചെയ്തു. സിദ്ദീഖ് മൗലവി അയിലക്കാട്, പി എം സി മുഹമ്മദ് ഹസന്‍ ഹാജി, അബ്ദുല്ലക്കുട്ടി പട്ടിശ്ശേരി, കുഞ്ഞാപ്പ ഹാജി ചേക്കോട് പ്രസംഗിച്ചു. കാം ഫൗണ്ടേഷന്‍ ജനറല്‍ സെക്രട്ടറി ഇ വി അബ്ദുറഹ് മാന്‍ സ്വാഗതവും ഹനീഫ സഖാഫി നന്ദിയും പറഞ്ഞു. യോഗത്തില്‍ 101 അംഗ സംഘാടക സമിതിയും തെരഞ്ഞെടുത്തു.

ഗവേണിംഗ് ബോര്‍ഡ്: കെ വി അബൂബക്കര്‍ മുസ് ലിയാര്‍ ചെരിപ്പൂര്‍, ഒറവില്‍ ഹൈദര്‍ മുസ് ലിയാര്‍, ചെയര്‍മാന്‍ : സയ്യിദ് അന്‍വര്‍ സാദാത്ത് തങ്ങള്‍, ജനറല്‍ കണ്‍വീനര്‍: പി എം സി മുഹമ്മദ് ഹസന്‍ ഹാജി, ട്രഷറര്‍: കുഞ്ഞാപ്പ ഹാജി വിവാ പാലസ്, വൈസ് ചെയര്‍മാന്‍: സയ്യിദ് തഖ് യുദ്ദീന്‍ തങ്ങള്‍, അബ്ദുറസാഖ് സഅദി ആലൂര്‍, അബ്ദുല്ലക്കുട്ടി പട്ടിശ്ശേരി, കെ പി മൊയ്തീന്‍കുട്ടി, ജോയിന്റ് കണ്‍വീന്‍: അബ്ദുന്നസ്വീര്‍ സലഫി, പി എം അശ്‌റഫ് ബാബു, അഹ്മദുണ്ണി ഹാജി, ഹനീഫ സഖാഫി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved