Latest News :
Home » » അഭിഭാഷകര്‍ നിയമവ്യവസ്ഥയെ പരിഹസിക്കുന്നു: എ.കെ ബാലന്‍

അഭിഭാഷകര്‍ നിയമവ്യവസ്ഥയെ പരിഹസിക്കുന്നു: എ.കെ ബാലന്‍

Written By Muhimmath News on Sunday, 16 October 2016 | 19:24

കോഴിക്കോട്: അഭിഭാഷകര്‍ നിയമവ്യവസ്ഥയെ പരിഹസിക്കുകയാണെന്നും അഭിഭാഷകരെ നിയന്ത്രിക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയാത്തത് അപഹാസ്യമാണെന്നും നിയമമന്ത്രി എ.കെ ബാലന്‍. കോടതി വളപ്പില്‍ ഒരു പ്രശ്‌നമുണ്ടായാല്‍ അത് തീര്‍ക്കാന്‍ ജഡ്ജിമാര്‍ക്ക് കഴിയണം. പഞ്ചായത്തിലെ ഒരു പ്രശ്‌നം തീര്‍ക്കാന്‍ പഞ്ചായത്ത് പ്രസിഡന്റ് മതിയാകും. നിയമനിര്‍മാണ സഭയില്‍ ഒരു വിഷയമുണ്ടായാല്‍ സ്പീക്കര്‍ വിചാരിച്ചാല്‍ ഇല്ലാതാക്കാന്‍ കഴിയും. കോടതിവളപ്പിലെ പ്രശ്‌നങ്ങള്‍ അവസാനിപ്പിക്കാന്‍ മുഖ്യമന്ത്രിയും ചീഫ് ജസ്റ്റിസും ഗവര്‍ണറും പറഞ്ഞിരുന്നു. എന്നിട്ടും സ്ഥിതി വഷളായി തുടരുന്നത് ഗൗരവതരമാണെന്നും ഈ നിലയില്‍് ഇനി പോകാന്‍ പറ്റില്ലെന്നും എ.കെ ബാലന്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം വഞ്ചിയൂര്‍ ജില്ലാ കോടതിയില്‍ അഭിഭാഷകര്‍ വനിതാ മാധ്യമപ്രവര്‍ത്തകരെയടക്കം ആക്രമിച്ച സന്ദര്‍ഭത്തിലാണ് എ.കെ ബാലന്റെ പ്രസ്താവന. നേരത്തെ കോടതി ആരുടെയെങ്കിലും സ്വകാര്യ സ്വത്താണെന്ന് അഭിഭാഷകര്‍ ധരിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയനും പറഞ്ഞിരുന്നു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved