Latest News :
Home » , » കാണാതായ 4 വയസുകാരി പുഴയില്‍ മരിച്ച നിലയില്‍

കാണാതായ 4 വയസുകാരി പുഴയില്‍ മരിച്ച നിലയില്‍

Written By Muhimmath News on Monday, 3 October 2016 | 10:55

കാസര്‍കോട്: ഞായറാഴ്ച ഉച്ചയോടെ ചെമ്മനാട് പുഴയില്‍ കാണാതായ നാലുവയസുകാരിയുടെ മൃതദേഹം രാത്രിയോടെ കണ്ടെത്തി. ഉത്തര്‍പ്രദേശ് ബിലാബട്ടിലെ ജബിയുല്ല മൗലാനയുടെ മകള്‍ തമന്ന(4)യെയാണ് രാത്രി എട്ട് മണിയോടെ ചെമ്മനാട്ടെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാര്‍പ്പെന്ററി തൊഴിലാളിയായ ജബിയുല്ലയും കുടുംബവും ചെമ്മനാട്ടെ ക്വാര്‍ട്ടേഴ്‌സിലാണ് താമസം. തമന്ന ഉച്ചക്ക് 12 മണിയോടെ ക്വാര്‍ട്ടേഴ്‌സില്‍ നിന്നും ഇറങ്ങി പുഴയോരത്തേക്ക് പോയിരുന്നു. തുടര്‍ന്ന് കുട്ടി അബദ്ധത്തില്‍ കാല്‍ വഴുതി പുഴയില്‍ വീണതാകാമെന്നാണ് സംശയിക്കുന്നത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved