Latest News :
Home » , » ഭര്‍തൃമതിയെയും കുഞ്ഞിനെയും കാണാതായി

ഭര്‍തൃമതിയെയും കുഞ്ഞിനെയും കാണാതായി

Written By Muhimmath News on Thursday, 6 October 2016 | 17:44

കാസര്‍കോട്: ക്ഷേത്രത്തിലേക്കെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയ ഭര്‍തൃമതിയേയും ഒന്നരവയസുള്ള കുഞ്ഞിനേയും കാണാതായതായി പരാതി. കൂഡ്‌ലു ആര്‍.ഡി നഗറിലെ അഭിലാഷിന്റെ ഭാര്യ രേഷ്മ(21), ഒന്നരവയസുള്ള കുട്ടി അരോഷ് എന്നിവരെയാണ് കാണാതായത്. അഞ്ചിന് രാവിലെ കൊറക്കോട് ക്ഷേത്രത്തിലേക്കാണെന്ന് പറഞ്ഞ് രേഷ്മ കുഞ്ഞിനേയും എടുത്ത് പോയതായിരുന്നു. പിന്നീട് തിരിച്ചെത്തിയില്ല. ഭര്‍ത്താവ് അഭിലാഷ് നല്‍കിയ പരാതിയില്‍ കാസര്‍കോട് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved