Latest News :
Home » » ലക്ഷ്യ ബോധവും തീരുമാനങ്ങളും ഉയരങ്ങളിലെത്താനുള്ള നിധാനം: ഡോ.സലാം സഖാഫി

ലക്ഷ്യ ബോധവും തീരുമാനങ്ങളും ഉയരങ്ങളിലെത്താനുള്ള നിധാനം: ഡോ.സലാം സഖാഫി

Written By Muhimmath News on Monday, 17 October 2016 | 19:15






പുത്തിഗെ: ശക്തമായ ലക്ഷ്യബോധവും ഉയരങ്ങളിലെത്തണമെന്ന തീരുമാനവുമാണ് വിദ്യാര്‍ത്ഥികളുടെ വിജയത്തിന് ആവശ്യമായതെന്ന് പ്രശസ്ത മനഃശാസ്ത്രജ്ഞന്‍ ഡോ.അബ്ദുസ്സലാം സഖാഫി ഓമശ്ശേരി അഭിപ്രായപ്പെട്ടു. മുഹിമ്മാത്ത് ശരീഅത്ത് കോളേജ് വിദ്യാര്‍ത്ഥികളുടെ ഏകദിന ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാറ്റത്തിന് വിധേയമാകുന്ന പുതുയുഗത്തില്‍ പുതിയ മേഖലകള്‍ കണ്ടെത്തുന്നതിന് നിരന്തര പരിശ്രമവും പ്രതിഭാ നൈപുണ്യങ്ങളുടെ വികസനവും പരന്ന വായനയും ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബെള്ളിപ്പാടി അബ്ദുല്ല മുസ് ലിയാര്‍ അധ്യക്ഷത വഹിച്ചു. അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി, കുഞ്ഞഹ്മദ് അഹ്‌സനി, മൂസ സഖാഫി കളത്തൂര്‍, ഹസന്‍ ഹിമമി സഖാഫി, ഖലീല്‍ ഹിമമി സഖാഫി, നൗഷാദ് അഹ്‌സനി സംബന്ധിച്ചു. അബ്ദുല്‍ ജലീല്‍ മഞ്ചേശ്വരം സ്വാഗതവും അബ്ദുല്‍ ഖാദര്‍ ചേരൂര്‍ നന്ദിയും പറഞ്ഞു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved