Latest News :
Home » , , » ബന്തിയോട് സ്വദേശി ഖത്തറില്‍ മരിച്ചു

ബന്തിയോട് സ്വദേശി ഖത്തറില്‍ മരിച്ചു

Written By Muhimmath News on Wednesday, 12 October 2016 | 18:22

കുമ്പള: ബന്തിയോട് ഇച്ചിലം കോട് പച്ചമ്പള സ്വദേശി മുഹമ്മദ് കുഞ്ഞി(51) അസുഖത്തെ തുടര്‍ന്ന് ഖത്തറില്‍ അന്തരിച്ചു. കഴിഞ്ഞ 25 വര്‍ഷമായി മുഹമ്മദ് കുഞ്ഞി കുടുംബത്തോടൊപ്പം ഖത്തറില്‍ താമസിച്ചുവരികയാണ്. ഇവിടെ ഒരു കമ്പനിയില്‍ ജോലി ചെയ്തു വരികയായിരുന്നു. കഴിഞ്ഞ കുറച്ചു നാളുകളായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. സീതിക്കുഞ്ഞി-ആയിഷ ദമ്പതികളുടെ മകനാണ്. ഭാര്യ: സുമൈറ. മക്കള്‍:ഷിഹാബ്, നഫീസത്ത് ഫരീദ, ആയിഷത്ത് ഷാഹിദ. സഹോദരങ്ങള്‍: അബ്ദുല്ല, ഖദീജ, സുഹറ.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved