Latest News :
Home » , , » മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി വിളംബര സമ്മേളനം 21ന്

മുഹിമ്മാത്ത് സില്‍വര്‍ ജൂബിലി വിളംബര സമ്മേളനം 21ന്

Written By Muhimmath News on Tuesday, 18 October 2016 | 17:57

പുത്തിഗെ: കര്‍മ്മരംഗത്ത് രണ്ടര പതിറ്റാണ്ട് പിന്നിടുന്ന മുഹിമ്മാത്തുല്‍ മുസ് ലിമീന്‍ എജുക്കേഷന്‍ സെന്ററിന്റെ ആറ് മാസം നീണ്ടു നില്‍ക്കുന്ന സില്‍വര്‍ ജൂബിലി ആഘോഷത്തിന്റെ വിളംബര സമ്മേളനം ഈ മാസം 21ന് ഉച്ചക്ക് 2.30ന് മുഹിമ്മാത്ത് നഗറില്‍ നടക്കും.

സില്‍വര്‍ ജൂബിലി കര്‍മ്മ പദ്ധതി, പ്രചാരണം, ലോഗോ, പ്രമേയം എന്നിവയുടെ പ്രകാശനങ്ങള്‍ സമ്മേളനത്തില്‍ നടക്കും. സ്വാഗതസംഘം രൂപവല്‍ക്കരണവും വിവിധ ജില്ലാ, സോണ്‍ കണ്‍വീനര്‍മാരുടെ പ്രഖ്യാപനവുമുണ്ടാകും. അഹ്ദല്‍ മഖാം സിയാറത്തോടെ സമ്മേളനം തുടങ്ങും. മുഹിമ്മാത്ത് ഉപാധ്യക്ഷന്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങളുടെ അധ്യക്ഷതയില്‍ ജാമിഅ സഅദിയ്യ അറബിയ്യ പ്രസിഡന്റ് സയ്യിദ് കെ.എസ് ആറ്റക്കോയ തങ്ങള്‍ കുമ്പോല്‍ ഉദ്ഘാടനം ചെയ്യും. സമസ്ത കേന്ദ്ര മുശാവറ സെക്രട്ടറി പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ് ലിയാര്‍ ആദര്‍ശ പ്രഭാഷണം നടത്തും. എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.മുഹമ്മദ് കുഞ്ഞി സഖാഫി കൊല്ലം മുഖ്യ പ്രഭാഷണം നടത്തും.

കേരള മുസ് ലിം ജമാഅത്ത് ജില്ലാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട, എസ്.വൈ.എസ് ജില്ലാ പ്രസിഡന്റ് സയ്യിദ് പി.എസ് ആറ്റക്കോയ തങ്ങള്‍ ബാഹസന്‍ പഞ്ചിക്കല്‍, എസ്.വൈ.എസ് സംസ്ഥാന ഉപാധ്യക്ഷന്‍ പള്ളങ്കോട് അബ്ദുല്‍ ഖാദിര്‍ മദനി, സ്ഥാപന ജനറല്‍ സെക്രട്ടറി ബി.എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സി.അബ്ദുല്ല മുസ് ലിയാര്‍ ഉപ്പള, സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് ഇബ്രാഹിമുല്‍ ഹാദി തങ്ങള്‍, സയ്യിദ് അബ്ദുല്‍ അസീസ് ഹൈദ്രൂസി തങ്ങള്‍, മൊയ്തു സഅദി ചേരൂര്‍, അബ്ദുല്‍ ഹമീദ് മൗലവി ആലംപാടി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി, കൊല്ലംപാടി അബ്ദുല്‍ ഖാദിര്‍ സഅദി, പാത്തൂര്‍ മുഹമ്മദ് സഖാഫി, അശ്രഫ് സഅദി ആരിക്കാടി, സി.എന്‍ ജഅ്ഫര്‍, അബ്ദുറഹ്മാന്‍ സഖാഫി ചിപ്പാര്‍, ജമാലുദ്ദീന്‍ സഖാഫി ആദൂര്‍, സ്വലാഹുദ്ദീന്‍ അയ്യൂബി, സുലൈമാന്‍ കരിവെള്ളൂര്‍, കന്തല്‍ സൂപ്പി മദനി, ബശീര്‍ പുളിക്കൂര്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, അന്തുഞ്ഞി മൊഗര്‍, ഹാജി അമീറലി ചൂരി തുടങ്ങിയവര്‍ പ്രസംഗിക്കും.

2017 ഏപ്രില്‍ 27മുതല്‍ 30 വരെയാണ് സില്‍വര്‍ ജൂബിലി സമാപനവും സയ്യിദ് ത്വാഹിറുല്‍ അഹ്ദല്‍ 11ാം ഉറൂസ് മുബാറകും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved