Latest News :
Home » » കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു

കാഞ്ഞങ്ങാട് മുസ്ലിം യതീംഖാന കമ്മിറ്റി പുനഃസംഘടിപ്പിച്ചു

Written By Muhimmath News on Thursday, 6 October 2016 | 22:05



കാഞ്ഞങ്ങാട്: മുസ്ലിം യതീംഖാന പ്രസിഡന്റായി പി.കെ.അബ്ദുല്ലക്കുഞ്ഞിയേയും, ജനറല്‍ സെക്രട്ടറിയായി എ.ഹമീദ് ഹാജിയെയും തെരഞ്ഞെടുത്തു. കെ.അബ്ദുല്‍ഖാദറാണ് ട്രഷറര്‍.

മറ്റു ഭാരവാഹികള്‍: പി.എം.ഹസ്സന്‍ഹാജി, കെ.അബൂബക്കര്‍ ഷുക്കൂര്‍ (വൈസ് പ്രസിഡന്റുമാര്‍), കെ.ഹസ്സന്‍ മാസ്റ്റര്‍, അഹമ്മദ് കിര്‍മ്മാണി (സെക്രട്ടറിമാര്‍), ഭാരവാഹികളുടെ ഒഴിവ് നികത്താന്‍ ബുധനാഴ്ച ചേര്‍ന്ന ഭരണസമിതിയോഗമാണ് പുനഃസംഘടന നടത്തിയത്. നവംബര്‍ ആറിന് പ്രത്യേക ജനറല്‍ബോഡി യോഗം വിളിച്ച് ചേര്‍ക്കാനും ഭരണസമിതി യോഗം തീരുമാനിച്ചു.

സി.യൂസഫ്ഹാജി, സി.കുഞ്ഞാമദ്ഹാജി പാലക്കി, ടി.മുഹമ്മദ് അസ്ലം, എം.ബി.എം.അഷറഫ്, തെരുവത്ത് മൂസ്സഹാജി, പാറക്കാട്ട് മുഹമ്മദ് ഹാജി, തായല്‍ അന്തുമായി ഹാജി, പി.എച്ച്.അബ്ദുള്‍ഖാദര്‍ഹാജി, സി.കുഞ്ഞബ്ദുള്ള പാലക്കി, പി.എ.റഹ്മാന്‍ഹാജി, തവക്കല്‍ അബ്ദുള്‍ഖാദര്‍ഹാജി എന്നിവര്‍ സംസാരിച്ചു. വൈസ് പ്രസിഡന്റായിരുന്ന പി.കെ.അബ്ദുള്ളക്കുഞ്ഞി യോഗത്തില്‍ അധ്യക്ഷനായി.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved