Latest News :
Home » , » ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് രണ്ടാംകിട വിഭാഗമായി അനുഭവപ്പെടുന്നു: മുഖ്താര്‍ അബ്ബാസ് നഖ്‌വി

ഇന്ത്യയിലെ ന്യൂനപക്ഷങ്ങള്‍ക്ക് രണ്ടാംകിട വിഭാഗമായി അനുഭവപ്പെടുന്നു: മുഖ്താര്‍ അബ്ബാസ് നഖ്‌വി

Written By Muhimmath News on Friday, 7 October 2016 | 11:41

ന്യൂഡല്‍ഹി: ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചുനല്‍കുന്ന അവകാശങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലും ന്യൂനപക്ഷങ്ങള്‍ക്ക് തങ്ങള്‍ രണ്ടാംകിട വിഭാഗമായി അനുഭവപ്പെടുന്നുവെന്ന് കേന്ദ്രന്യൂന മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ്‌വി. 

ന്യൂനപക്ഷാവകാശങ്ങളും ഇന്ത്യയിലെ ജനാധിപത്യവും എന്ന വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ന്യൂനപക്ഷങ്ങള്‍ക്ക് വേണ്ടിയുള്ള സാമ്പത്തിക പദ്ധതികളുടെ പ്രയോജനം നല്ലരീതിയില്‍ ലഭ്യമാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയില്‍ ന്യൂനപക്ഷങ്ങള്‍ക്കുള്ള അവകാശങ്ങള്‍ മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ശക്തവും സുരക്ഷിതവുമാണ്. എന്നിരുന്നാലും രാജ്യത്ത് തുല്യമായ അവസരങ്ങള്‍ തങ്ങള്‍ക്ക് ലഭ്യമാകാത്തതായി അവര്‍ക്ക് അനുഭവപ്പെടുന്നു. അത് അവരെ രണ്ടാം കിട വിഭാഗമായി തോന്നാന്‍ പ്രേരിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved