Latest News :
Home » » ഗാന്ധിയെ വെടിവച്ചു കൊന്ന ഗോദ്‌സെക്ക് സല്യൂട്ട്: സാധ്വി പ്രാചി

ഗാന്ധിയെ വെടിവച്ചു കൊന്ന ഗോദ്‌സെക്ക് സല്യൂട്ട്: സാധ്വി പ്രാചി

Written By Muhimmath News on Monday, 3 October 2016 | 12:11

ജഭല്‍പൂര്‍: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിക്കെതിരെ വിഎച്ച്പി നേതാവ് സാധ്വി പ്രാചിയുടെ പ്രസ്താവന. ഗാന്ധി തന്റെ മാതൃകയല്ല. ഗാന്ധിയെ വധിച്ച ഗോദ്‌സെയെമാത്രമേ തനിക്ക് സല്യൂട്ട് ചെയ്യാന്‍ കഴിയൂ എന്നും സാധ്വി പ്രാചി പറഞ്ഞു. ഇന്ത്യാ വിഭജനത്തിനും കശ്മീര്‍ പ്രശ്‌നത്തിനും ഗാന്ധിയാണ് ഉത്തരവാദിയെന്നും പ്രാചി ആരോപിച്ചു.

പാകിസ്താന്‍ കലാകാരന്മാര്‍ക്കെതിരെയും പ്രാചി വിമര്‍ശനമുന്നയിച്ചു. അവരുടെ കഴിവ് സ്വന്തം രാജ്യത്ത് കാണിച്ചാല്‍ മതിയെന്ന് പ്രാചി പറഞ്ഞു. പാക് താരങ്ങളോട് സിമ്പതി തോന്നുന്ന സല്‍മാന്‍ ഖാനെയും ഷാരൂഖ് ഖാനെയും പോലുള്ളവര്‍ പാകിസ്താനിലേക്ക് പോകണമെന്നും പ്രാചി പറഞ്ഞു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved