Latest News :
Home » , » ഉദിനൂരിലെ എ ബി അബ്ദുല്‍ ഖാദിര്‍ ഹാജി നിര്യാതനായി

ഉദിനൂരിലെ എ ബി അബ്ദുല്‍ ഖാദിര്‍ ഹാജി നിര്യാതനായി

Written By Muhimmath News on Monday, 3 October 2016 | 12:32

തൃക്കരിപ്പൂര്‍: ഞായാറാഴച നിര്യാതനായ ബംഗളുരു മുന്‍സിപ്പല്‍ കൗണ്‍സിലറായ ഉദിനൂരിലെ എ ബി അബ്ദുള്‍ ഖാദര്‍ ഹാജിയുടെ മയ്യത്ത് വന്‍ ജനാവലിയോടെ ഉദിനൂര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍ ഖബറടക്കി. 

എ ബി എന്ന ചുരുക്കപേരില്‍ അറിയപെട്ടിരുന്ന ഉദിനൂര്‍ ബദയിലെ ഖാദര്‍ ഹാജി അഞ്ച് പതിറ്റാണ്ടിലേറെയായി ബംഗളുരുവിലെ സാമൂഹ്യ രാഷ്ട്രീയ മേഖലയിലെ തല മുതിര്‍ന്ന മലയാളികളില്‍ മുന്‍ നിരക്കാരനായിരുന്നു.   നാല് പതിറ്റാണ്ട് മുമ്പ്  മലബാര്‍ മുസ്ലിം അസോസിയേഷന്റെ സെക്രട്ടറിയായി തെരഞ്ഞെടുത്തത് മുതല്‍ സാമൂഹ്യ രാഷ്ട്രീയ മേഖലയില്‍ തനത് മുദ്ര പതിപ്പിച്ചു. 2006 മുതല്‍ ബംഗളുരു കോര്‍പ്പറേഷന്‍ കൗണസിലേക്ക് തെരഞ്ഞെടുക്കപെട്ട ഏക മലായാളിയാണ്. മൂന്ന് തവണയാണ് നോമിനേറ്റ് ചെയ്യപെട്ടത്. കര്‍ണ്ണാടക മുന്‍ വഖഫ് ബോര്‍ഡംഗമായിരുന്നു. കെ എം സി സി അധ്യക്ഷനായും പ്രവര്‍ത്തിച്ചു.

 മലബാര്‍ അസോസിയേഷന്റെ കീഴില്‍ ക്രസന്റ് ഹെസ്‌കൂള്‍, വിവിധ മത സ്ഥാപനങ്ങള്‍ സ്ഥാപിക്കുന്നതില്‍ മുന്‍ നിരയില്‍ പ്രവര്‍ത്തിച്ചു. ഫറൂഖ് കോളേജില്‍ നിന്നും ഇന്റര്‍ മീഡിയേറ്റില്‍ ബിരുദം നേടിയ ഖാദര്‍ ഹാജി ബംഗളുവിലെ വ്യവസായ പ്രമുഖരില്‍ ഒരാളായി മാറി. തൊഴില്‍ തേടിയെത്തുന്നവര്‍ക്കും ആശുപത്രിയില്‍ ചികിത്സ തേടിയെത്തുന്നവര്‍ക്കും ഹാജിയുടെ സേവനം മാതൃക പരമാണ്. ഹാജിയുടെ മരണം ബംഗളുരു മലയാളികളെ ദുഖത്തിലാഴ്ത്തി. 

ഭാര്യ : ഖദീജ. മക്കള്‍: മുഹമ്മദ് ബഷീര്‍, ഗഫുര്‍, അഷ്‌റഫ്, റംലത്ത്, മുനീര്‍. മരുമക്കള്‍: മുസ്തഫ, സക്കീന, ശമീമ, നസീറ, തഹാനി. സഹോദരങ്ങള്‍: യൂസഫ്, സുലൈമാന്‍, ബീഫാത്തിമ, സൈനബ, റുഖിയ, പരേതരായ മുഹമ്മദ്കുഞ്ഞി, അഹമ്മദ് കുഞ്ഞി, അബൂബക്കര്‍, എ ബി ഇബ്രാഹിം മാസ്റ്റര്‍ (സി പി ഐ എം മുന്‍ ജില്ലാ കമ്മിറ്റി മെമ്പര്‍).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved