Latest News :
Home » , » തൃക്കരിപ്പൂരി ല്‍ കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍

തൃക്കരിപ്പൂരി ല്‍ കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍

Written By Muhimmath News on Friday, 14 October 2016 | 11:46

തൃക്കരിപ്പൂര്‍: കാണാതായ യുവാവിന്റെ മൃതദേഹം ക്ഷേത്രക്കുളത്തില്‍ കണ്ടെത്തി. തൃക്കരിപ്പൂര്‍ തലിച്ചാലം കക്കുന്നത്തെ കുഞ്ഞിരാമന്റെ മകന്‍ അനൂപിനെ(30)യാണ് എളമ്പച്ചി ചക്രപാണിക്ഷേത്രത്തിന്റെ കുളത്തില്‍ വെള്ളിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടത്.

വ്യാഴാഴ്ച വൈകുന്നേരം മുതല്‍ തന്നെ അനൂപിനെ കാണാതായിരുന്നു. രാവിലെ ക്ഷേത്രക്കുളത്തില്‍ കുളിക്കാനെത്തിയവരാണ് ചക്രപാണിയുടെ മൃതദേഹം കണ്ടത്. തൃക്കരിപ്പൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്‌സാണ് മൃതദേഹം പുറത്തെടുത്തത്.

ചന്ദേര പോലീസ് ഇന്‍ക്വസ്റ്റിന് ശേഷം മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളേജാശുപത്രിയിലേക്ക് മാറ്റി. അനൂപിന് ഭാര്യയും കുട്ടിയുമുണ്ട്.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved