Latest News :
Home » , » ഗള്‍ഫിലെ വ്യാപാരി പള്ളിക്കാലിലെ വി.എം സുബൈര്‍ നിര്യാതനായി

ഗള്‍ഫിലെ വ്യാപാരി പള്ളിക്കാലിലെ വി.എം സുബൈര്‍ നിര്യാതനായി

Written By Muhimmath News on Saturday, 8 October 2016 | 12:58

തളങ്കര: തളങ്കര പള്ളിക്കാല്‍ വൈദ്യര്‍ ഹൗസിലെ വി.എം സുബൈര്‍(48) ഹൃദയസ്തംഭനത്തെ തുടര്‍ന്ന് മരിച്ചു. ഗള്‍ഫിലെ വ്യാപാരിയാണ്. വിദ്യാനഗര്‍ എ.കെ.ജി. ഭവന് സമീപത്തെ ഷല്‍ട്ടര്‍ അവന്യൂ അപ്പാര്‍ട്ട്‌മെന്റിലായിരുന്നു കുടുംബസമേതം താമസം. 

ശനിയാഴ്ച രാവിലെ കുളിമുറിയില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ആസ്പത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. 
അലര്‍ജിയെ തുടര്‍ന്ന് ഒരുമാസമായി മംഗലാപുരത്തെ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. അഞ്ചു ദിവസം മുമ്പാണ് ചികിത്സ കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തിയത്. പരേതനായ വൈദ്യര്‍ മൊയ്തുവിന്റെയും നഫീസയുടേയും മകനാണ്. 

പ്രശസ്ത പത്രപ്രവര്‍ത്തകനായിരുന്ന കെ.എം അഹ്മദിന്റെ ഭാര്യയും ഉത്തരദേശം പബ്ലിഷറുമായ വി.എം സുഹ്‌റയുടെ സഹോദരനാണ്. 
ഭാര്യ: യാസ്മിന്‍. മക്കള്‍: സിഷാന്‍ (ദേര്‍ളക്കട്ടെ കെ.എസ് ഹെഗ്‌ഡെ കോളേജ് എം.എല്‍.ടി. വിദ്യാര്‍ത്ഥി), അസ്‌ന (തളങ്കര ഹിഫഌ വിദ്യാര്‍ത്ഥി), തസ്‌നീം. മറ്റു സഹോദരങ്ങള്‍: വി.എം. അസ്‌ലം (ദുബായ്), വി.എം. മജീദ് (വ്യാപാരി), പരേതനായ വി.എം മന്‍സൂര്‍. 

നാഷണല്‍ സ്‌പോര്‍ട്‌സ് ക്ലബിന്റെ പഴയകാല ഫുട്‌ബോള്‍ താരമാണ് സുബൈര്‍. മികച്ച സംഘാടകനും വലിയ സുഹൃത്‌വലയത്തിന് ഉടമയുമായിരുന്നു. 

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved