Latest News :
Home » , » മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു

മഞ്ഞപ്പിത്തം ബാധിച്ച് യുവതി മരിച്ചു

Written By Muhimmath News on Tuesday, 4 October 2016 | 10:44

ചെറുവത്തൂര്‍: മഞ്ഞപ്പിത്തം ബാധിച്ച് ചികിത്സയിലായിരുന്നു യുവതി മരിച്ചു. ചീമേനി കനിയന്തോള്‍ സ്വദേശിയും കെ വി കൃഷ്ണന്‍-ശോഭന ദമ്പതികളുടെ മകളുമായ കെ വി ദിവ്യ (25 ) ആണ് മരണപ്പെട്ടത്. 

പനിയെത്തുടര്‍ന്നു കയ്യൂര്‍ പി എച്ച് സിയില്‍ ചികിത്സയില്‍ ആയിരുന്ന യുവതിയെ പയ്യന്നൂര്‍, മംഗലാപുരം തുടങ്ങിയവിടങ്ങളിലെ ആശുപത്രിയില്‍ ചികിത്സ നടത്തിയെങ്കിലും ഭേദമായില്ല. പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ചാണ് മരണം സംഭവിച്ചത്. 

ഭര്‍ത്താവ്: ബിജു (ബാര്‍ബര്‍ഷോപ്പ്, ഓലാട്ട് ).മകള്‍:ദേവാംഗന .സഹോദരന്‍ :ഷൈജു (ഗള്‍ഫ്).

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved