Latest News :
Home » , , » ഐഎന്‍എല്‍ ദേശീയ സെക്രട്ടറി അഡ്വ. അലാവുദ്ദീന്‍ അന്‍സാരി അന്തരിച്ചു

ഐഎന്‍എല്‍ ദേശീയ സെക്രട്ടറി അഡ്വ. അലാവുദ്ദീന്‍ അന്‍സാരി അന്തരിച്ചു

Written By Muhimmath News on Wednesday, 19 October 2016 | 11:21

ഹൈദരാബാദ്: ഐഎന്‍എല്‍ ദേശീയ സെക്രട്ടറി അഡ്വ. അലാവുദ്ദീന്‍ അന്‍സാരി(67) അന്തരിച്ചു. ജന്മ നാടായ ഹൈദരാബാദില്‍ വെച്ചായിരുന്നു അന്ത്യം. 

ഐഎന്‍എല്‍ രൂപീകരണ കാലം തൊട്ട് ഇബ്രാഹിം സുലൈമാന്‍ സേഠിനോടൊപ്പം പ്രവര്‍ത്തിച്ച അദ്ദേഹം സുലൈമാന്‍ സേഠിന്റെ വിയോഗത്തിനു ശേഷം പ്രൊഫ. മുഹമ്മദ് സുലൈമാന്‍ സാഹിബ് ദേശീയ പ്രസിഡന്റായതിനെ തുടര്‍ന്ന് ദേശീയ സെക്രട്ടറിയായി പ്രവര്‍ത്തിച്ചു വരികയായിരുന്നു.

അലാവുദ്ദീന്‍ അന്‍സാരിയുടെ നിര്യാണത്തില്‍ ഐ എന്‍ എല്‍ ജില്ലാ നേതാക്കള്‍ അനുശോചനം രേഖപ്പെടുത്തി.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved