Latest News :
Home » , , » തോക്കുമായി പിടിയിലായ പൈവളിഗെ സ്വദേശികളെ ചോദ്യം ചെയ്യാന്‍ മഞ്ചേശ്വരം എസ്.ഐ.കൊല്‍ക്കത്തയിലേക്ക്

തോക്കുമായി പിടിയിലായ പൈവളിഗെ സ്വദേശികളെ ചോദ്യം ചെയ്യാന്‍ മഞ്ചേശ്വരം എസ്.ഐ.കൊല്‍ക്കത്തയിലേക്ക്

Written By Muhimmath News on Wednesday, 12 October 2016 | 21:19

കാസര്‍കോട്: കൊല്‍ക്കത്തയില്‍ തോക്കുമായി പിടിയിലായ പൈവളിഗെ സ്വദേശികളെ ചോദ്യം ചെയ്യാനായി മഞ്ചേശ്വരം എസ്.ഐ. പി. പ്രമോദ് കൊല്‍ക്കത്തയിലേക്ക് . കൊല്‍ക്കത്ത ജയിലില്‍ കഴിയുന്ന ബായാര്‍ കയര്‍ക്കട്ടയിലെ അബൂബക്കര്‍ സിദ്ദിഖ് എന്ന നൂര്‍ഷ(28), കന്യാല ആച്ചിക്കരയിലെ ശിഹാബുദ്ദീന്‍ എന്ന ഹാരിസ് (24) എന്നിവരെ ചോദ്യം ചെയ്യാനാണ് പ്രമോദ് കൊല്‍ക്കത്തയിലേക്ക് പോകുന്നത്.

രണ്ട് 7 എം.എം. തോക്കും തിരകളുമായി ഏതാനും ദിവസം മുമ്പാണ് ഇരുവരെയും കൊല്‍ക്കത്ത നോര്‍ത്ത് പോര്‍ട്ട് പൊലീസ് അറസ്റ്റ് ചെയ്തത്. ബാളിഗെ അസീസ് കൊലക്കേസിലെ പ്രതിയാണ് നൂര്‍ഷ. എന്നാല്‍ ശിഹാബുദ്ദീന് കര്‍ണ്ണാടകയിലോ കേരളത്തിലോ ഇതുവരെ കേസില്ലെന്ന് പൊലീസ് പറഞ്ഞു. ബേവിഞ്ചയിലെ കോണ്‍ട്രാക്ടറുടെ വീടിന് നേരെ വെടിയുതിര്‍ത്ത് 40 കോടി രൂപ ഗുണ്ടാപ്പണം ആവശ്യപ്പെട്ട കേസിലെ പ്രതിയാണ് നൂര്‍ഷ.

ഇരുവരും കൊല്‍ക്കത്തയിലേക്ക് പോയത് എന്തിനാണെന്നാണ് പൊലീസ് അന്വേഷിക്കുന്നത്. കൂടാതെ കേരളത്തില്‍ ഏതെങ്കിലും കേസുകളില്‍ ബന്ധമുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്. നൂര്‍ഷയുടെ മുഴുവന്‍ വിവരങ്ങളും എന്‍.ഐ.എ അന്വേഷിച്ചതായറിയുന്നു. ജയിലില്‍ നിന്നിറങ്ങിയ ശേഷം നൂര്‍ഷ ഫോണില്‍ ബന്ധപ്പെട്ടവരുടെ വിശദാംശങ്ങളും അന്വേഷിച്ച് വരുന്നു. ആയുധങ്ങളുമായി പിടിയിലായ സാഹചര്യത്തില്‍ ഐ.എസ് ബന്ധമുണ്ടോ എന്നാണ് എന്‍.ഐ.എ അന്വേഷിക്കുന്നത്. അധോലോക നായകന്‍ രവിപൂജാരിയുടെ സംഘാംഗമായാണ് നൂര്‍ഷ അറിയപ്പെടുന്നത്‌.




Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved