Latest News :
Home » , » ലോറിയില്‍ പലചരക്ക് സാധനങ്ങള്‍ക്കിടയില്‍ വെച്ച് കടത്തുകയായിരുന്ന പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി: 3 പേര്‍ അറസ്റ്റില്‍

ലോറിയില്‍ പലചരക്ക് സാധനങ്ങള്‍ക്കിടയില്‍ വെച്ച് കടത്തുകയായിരുന്ന പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി: 3 പേര്‍ അറസ്റ്റില്‍

Written By Muhimmath News on Sunday, 9 October 2016 | 15:13

കാസര്‍കോട്: പച്ചക്കറിയുടെയും പലചരക്ക് സാധനങ്ങളുടെയും ഇടയില്‍ വെച്ച് ലോറിയില്‍ കടത്തുകയായിരുന്ന നാല് ലക്ഷം രൂപയുടെ നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കാസര്‍കോട് ടൗണ്‍ സി.ഐ. അബ്ദുല്‍ റഹീമിന്റെ നേതൃത്വത്തില്‍ പിടികൂടി. മൂന്നു പേരെ അറസ്റ്റ് ചെയ്തു. മംഗലാപുരത്ത് നിന്ന് കാഞ്ഞങ്ങാട്ടേക്ക് വരികയായിരുന്ന ലോറിയില്‍ നിന്നാണ് കറന്തക്കാട്ട് വെച്ച് 14 ഇനങ്ങളിലുള്ള പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. അണങ്കൂര്‍ ബെദിരയിലെ സി.എ സൈനുദ്ദീന്‍(53), അടുക്കത്ത്ബയലിലെ നവീന്‍ കുമാര്‍ (32), പാറക്കട്ടയിലെ യതീഷ് (30) എന്നിവരാണ് കസ്റ്റഡിയിലായത്. ടൗണ്‍ സി.ഐ. സി.എ അബ്ദുല്‍ റഹീമിന് ലഭിച്ച രഹസ്യ വിവരത്തെത്തുടര്‍ന്ന് എസ്.ഐ വരുണ്‍ ജി. കൃഷ്ണന്റെ നേതൃത്വത്തിലാണ് പിടികൂടിയത്.


Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved