കൊച്ചി: കോടതികള്‍ അഭിഭാഷകരുടെ സ്വകാര്യ സ്വത്തല്ലെന്നും അഭിഭാഷകര്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരായ അതിക്രമം തുടര്‍ന്നാല്‍ നോക്കി നില്‍ക്കില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയന്. കോടതിയില്‍ ആര് കയറണം വേണ്ട എന്ന് തീരുമാനിക്കേണ്ടത് ജുഡീഷ്യറിയാണ്. ജുഡീഷ്യറിയുടെ ആ അധികാരം അഭിഭാഷകര്‍ എടുത്തണിയേണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കേരള പത്രപ്രവര്‍ത്തക യൂണിയന് സംസ്ഥാന സമ്മേളനം കൊച്ചിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുള്ള പ്രശ്നങ്ങളില്‍ സര്‍ക്കാര്‍ ഇടപെടുകയും പരിഹരിക്കുകയും ചെയ്തതാണ്. ഇത് വകവെക്കാതെ അഭി ഭാഷകര്‍ വീണ്ടും പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയാണ്. അഭിഭാഷകര്‍ നിയമ ലംഘനം തുടര്‍ന്നാല്‍ അത് ലംഘിക്കപ്പെടാതിരിക്കാന്‍ നോക്കേണ്ടത് സര്‍ക്കാരിന്റെ ബാധ്യതയാണ്. ഇത് അഭിഭാഷകര്‍ ഓര്‍മിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
Post a Comment