Latest News :
Home » , » ഇന്ത്യ ഒരു രാജ്യത്തെയും ആക്രമിക്കാറില്ല; നരേന്ദ്ര മോദി

ഇന്ത്യ ഒരു രാജ്യത്തെയും ആക്രമിക്കാറില്ല; നരേന്ദ്ര മോദി

Written By Muhimmath News on Sunday, 2 October 2016 | 18:32



ന്യൂഡല്‍ഹി: ഒരു രാജ്യത്തെയും ഇന്ത്യ അങ്ങോട്ടുചെന്ന് ആക്രമിക്കാറില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റു രാജ്യങ്ങളുടെ ഭൂമിക്കായി ഇന്ത്യ മോഹിച്ചിട്ടില്ല. ഭൂമിയോട് ഇന്ത്യക്ക് ആര്‍ത്തിയില്ലെന്നും മോദി വ്യക്തമാക്കി. പ്രവാസി ഭാരതീയ കേന്ദ്രം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

രണ്ടാം ലോകമഹായുദ്ധ കാലത്ത് 1.5 ലക്ഷം ഇന്ത്യക്കാരാണ് രക്തസാക്ഷികളായത്. എന്നാല്‍, ഇത് ലോകത്തോടു വിളിച്ചു പറയാന്‍ നമുക്കായില്ലെന്ന് മാത്രം. കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പല രാജ്യങ്ങളിലെ യുദ്ധങ്ങളിലും കലാപങ്ങളില്‍ നിന്നും ഇന്ത്യക്കാരും വിദേശികളുമടക്കം നിരവധി പേരെ നമ്മള്‍ രക്ഷപ്പെടുത്തിയിട്ടുണ്ടെന്നും മോദി ചൂണ്ടിക്കാട്ടി.

പാക് അധീന കശ്മീരിലെ തീവ്രവാദ കേന്ദ്രങ്ങളില്‍ ഇന്ത്യന്‍സേന നടത്തിയ മിന്നലാക്രമണത്തിന് ശേഷം ആദ്യമായാണ് പ്രധാനമന്ത്രി പ്രതികരിക്കുന്നത്. നേരത്തെ ഉറിയിലെ സേനാ കേന്ദ്രത്തില്‍ തീവ്രവാദികള്‍ നടത്തിയ ആക്രമണത്തില്‍ 20 സൈനികള്‍ കൊല്ലപ്പിട്ടിരുന്നു. ഇതിനു മറുപടിയായിരുന്നു പാക് അധീന കശ്മീരിലെ തീവ്രവാദ ക്യാമ്പുകളില്‍ കരസേന മിന്നലാക്രമണം നടത്തിയത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved