Latest News :
Home » » മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്‌റ്റേഷന്റെ ചില്ല് തകര്‍ത്തു

മദ്യപിച്ചതിന് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്‌റ്റേഷന്റെ ചില്ല് തകര്‍ത്തു

Written By Muhimmath News on Saturday, 15 October 2016 | 12:33

കാസര്‍കോട്: മദ്യപിച്ച് ബഹളമുണ്ടാക്കിയതിന് കസ്റ്റഡിയിലെടുത്ത പ്രതി പോലീസ് സ്‌റ്റേഷന്റെ ചില്ല് തകര്‍ത്തു. മധൂര്‍ പുളിക്കൂറിലെ അബ്ദുല്‍ കരീം (38) ആണ് വിദ്യാനഗര്‍ പോലീസ് സ്‌റ്റേഷന്റെ ചില്ലുതകര്‍ത്തത്. 

ഉളിയടത്തടുക്ക ടൗണില്‍ മദ്യപിച്ച് ബഹളംവെച്ചതിന് പോലീസ് കസ്റ്റഡിയിലെടുത്ത് വിദ്യാനഗര്‍ സ്‌റ്റേഷനില്‍ എത്തിച്ചപ്പോഴാണ് കൈകൊണ്ടിടിച്ച് സ്‌റ്റേഷന്റെ ചില്ല് തകര്‍ത്തത്. സംഭവത്തെത്തുടര്‍ന്ന് യുവാവിനെതിരെ പോലീസ് രണ്ട് കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved