ബേക്കല്‍: എസ് വൈ എസ് പള്ളിക്കര സര്‍ക്കിള്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മാസംതോറും നടത്തി വരുന്ന ജലാലിയ്യ ദിക് ര്‍ ഹല്‍ഖയും പൊസോട്ട് തങ്ങള്‍ അനുസ്മരണവും പ്രാര്‍ത്ഥന സദസ്സും ഞായറാഴ്ച അസറിന് ശേഷം പൂച്ചക്കാട് മദീനത്തുല്‍ ഉലൂം സുന്നി മദ്രസ്സയില്‍ നടക്കും.
ജലാലിയ്യ ദിക് ര്‍, സ്വലാത്ത്, അനുസ്മരണം, ഖുര്‍ആന്‍ പാരായണം, ഉല്‍ബോധനം, കൂട്ട് പ്രാര്‍ത്ഥന തുടങ്ങിയ പരിപാടികള്‍ക്ക് ശേഷം തബറുക്ക് വിതരണത്തോടെ സമാപിക്കും. ജലാലിയ്യ ദിക് ര്‍ ഹല്‍ഖയക്ക് സി.കെ.അബ്ദുല്‍ ഹമീദ് സഖാഫി കല്ലൂരാവി, ആബിദ് സഖാഫി, ഉമ്മര്‍ സഖാഫി മൗവ്വല്‍, നൂറുദ്ധിന്‍ സഖാഫി ബേക്കല്‍, അബൂബക്കര്‍ മദനി മൗവ്വല്‍ നേതൃത്വം നല്‍കും. കൂട്ട് പ്രാര്‍ത്ഥനയ്ക്ക് സയ്യിദ് ശിഹാബുദ്ധീന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ അല്അമാനി ഒടുങ്ങാക്കാട് നേതൃത്വം നല്‍കും. ശാനവാസ് മദനി ചെരുമ്പ ഉല്‍ബോധനം നടത്തും. അഷറഫ് കരിപ്പൊടി, പുത്തുര്‍ മുഹമ്മദ് ഹാജി തൊട്ടി, ബി.എം.എ.മജിദ് മൗവ്വല്‍, അലി പൂച്ചക്കാട്, കെ.പി.മുഹമ്മദ് ഹാജി പൂച്ചക്കാട്, നൗഫല്‍ സഅദി, ശഹിദ് സഖാഫി മുക്കൂട്, ശമിര്‍ സഅദി ബേക്കല്‍, മുഹമ്മദ് ബാഹസന്‍ മുക്കൂട്, ശരീഫ് സഅദി, അബ്ദുല്‍ റഹ്മാന് മില്‍ പൂച്ചക്കാട് തുടങ്ങിയവര്‍ സംബന്ധിക്കും.
Post a Comment