Latest News :
Home » , » പ്രഥമ ഫൗണ്ടേഷന്റെ 'കാരുണ്യ ശ്രേഷ്ഠ' പുരസ്‌കാരം സായിറാം ഭട്ടിനും, 'സേവന ശ്രേഷ്ഠ' പുരസ്‌കാരം മജീദ് തായലിനും

പ്രഥമ ഫൗണ്ടേഷന്റെ 'കാരുണ്യ ശ്രേഷ്ഠ' പുരസ്‌കാരം സായിറാം ഭട്ടിനും, 'സേവന ശ്രേഷ്ഠ' പുരസ്‌കാരം മജീദ് തായലിനും

Written By Muhimmath News on Monday, 17 October 2016 | 19:34

കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരുമ എജ്യുക്കേഷണല്‍ ആന്റ് ചാരിറ്റബിള്‍ ഫൗണ്ടേഷന്റെ പ്രഥമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ രംഗങ്ങളില്‍ ശ്രദ്ധപതിപ്പിച്ച വ്യക്തികളെ കണ്ടെത്തിയാണ് ഒരുമ ഫൗണ്ടേഷന്‍ പുരസ്‌കാരങ്ങള്‍ നല്‍കി ആദരിക്കുന്നത്.

സ്വന്തം വീട് നിര്‍മിക്കുന്ന അതേ പ്രധാന്യത്തോടെ 250 ഓളം നിര്‍ധന കുടുംബങ്ങള്‍ക്ക് വീടുകള്‍ നിര്‍മിച്ചു നല്‍കിയും തൊഴിലില്ലാത്തവര്‍ക്ക് തൊഴിലുപകരണങ്ങള്‍ നല്‍കിയും ജീവിതോപാധി കണ്ടെത്താന്‍ സഹായിക്കുകയും ചെയ്ത് ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന ബദിയടുക്കയിലെ സായിറാം ഭട്ട് പ്രഥമ 'കാരുണ്യ ശ്രേഷ്ഠ' പുരസ്‌കാരത്തിനും മനുഷ്യ സ്‌നേഹത്തിലതിഷ്ഠിതമായ നന്മ നിറഞ്ഞ സേവന പ്രവര്‍ത്തനങ്ങളിലൂടെ ഒരു പ്രദേശത്തിന്റെ സ്പന്ദനമായി മാറിയ സൗത്ത് ചിത്താരി സ്വദേശി മജീദ് തായല്‍ 'സേവന ശ്രേഷ്ഠ' പുരസ്‌കാരത്തിനും അര്‍ഹരായി.
പതിനൊന്നായിരത്തി നൂറ്റി പതിനൊന്ന് രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് പുരസ്‌കാരം. ഡിസംബറില്‍ കാഞ്ഞങ്ങാട്ട് സംസ്ഥാന മന്ത്രിമാരെയും ജനപ്രതിനിധികളെയും സാംസ്‌കാരിക നായകരെയും പങ്കെടുപ്പിച്ച് നടത്തുന്ന പൊതു പരിപാടിയില്‍ അവാര്‍ഡുകള്‍ കൈമാറും.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved