Latest News :
Home » , » പട്ടിശ്ശേരിയില്‍ പ്രാര്‍ഥനാസമ്മേളനം തിങ്കളാഴ്ച; ബായാര്‍ തങ്ങള്‍ സംബന്ധിക്കും

പട്ടിശ്ശേരിയില്‍ പ്രാര്‍ഥനാസമ്മേളനം തിങ്കളാഴ്ച; ബായാര്‍ തങ്ങള്‍ സംബന്ധിക്കും

Written By Muhimmath News on Saturday, 8 October 2016 | 17:49

കുമരനെല്ലൂര്‍: സി.എം. സുന്നി ജുമാമസ്ജിദിന്റെ ആഭിമുഖ്യത്തില്‍ പട്ടിശ്ശേരിയില്‍ തിങ്കളാഴ്ച (10-10-16) വൈകീട്ട് ഏഴിന് പ്രാര്‍ഥനാ സമ്മേളനം നടക്കും. പ്രതിമാസ ഖുത്വുബിയ്യത് മജ്‌ലിസിന്റെ നാലാം വാര്‍ഷികത്തിന്റെ ഭാഗമായി നടക്കുന്ന സമ്മേളനത്തില്‍ സയ്യിദ് അബ്ദുറഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ പ്രാര്‍ഥനക്ക് നേതൃത്വം നല്‍കും.

കേരള മുസ്‌ലിം ജമാഅത്ത് തൃത്താല സോണ്‍ പ്രസിഡന്റ് ഒറവില്‍ ഹൈദര്‍ മുസ്‌ലിയാര്‍ അധ്യക്ഷത വഹിക്കും. സിഎം ജുമാമസ്ജിദ് ഖത്വീബ് സയ്യിദ് അന്‍വര്‍ സാദത്ത് തങ്ങള്‍ സമ്മേളനം ഉദ്ഘാടനം ചെയ്യും. എസ്‌വൈഎസ് സാന്ത്വനം സിഎം റിലീഫ് സെല്‍ റേഷന്‍ പദ്ധതിയുടെ ഉദ്ഘാടനവും ചടങ്ങില്‍ നടക്കും.

അബ്ദുല്‍ കരീം സഖാഫി ഇടുക്കി മുഖ്യപ്രഭാഷണം നടത്തും. എസ്‌വൈഎസ് ജില്ലാ വൈസ് പ്രസിഡന്റ് അബ്ദുറസാഖ് സഅദി ആലൂര്‍ മഹഌത്തുല്‍ ബദ്‌രിയ്യയെ പരിചയപ്പെടുത്തും. സയ്യിദ് തഖ്‌യുദ്ദീന്‍ തങ്ങള്‍, സയ്യിദ് മൗല തങ്ങള്‍ ബുഖാരി, സയ്യിദ് കമാല്‍ തങ്ങള്‍, സ്വാലിഹ് മുസ്‌ലിയാര്‍ കക്കിടിപ്പുറം, ഉമര്‍ ഫൈസി മാരായംകുന്ന്, ഫള്‌ലുറഹ്മാന്‍ അഹ്‌സനി പടിഞ്ഞാറങ്ങാടി, ഡോ. കെ വി അഹ്മദ് ബാവപ്പ, മുഹ് യുദ്ദീന്‍കുട്ടി സഖാഫി വരവൂര്‍, മുസ്‌ലിം ജമാഅത്ത് ജില്ലാ ജനറല്‍ സെക്രട്ടറി ഇ.വി. അബ്ദുറഹ്മാന്‍, ആര്‍.കെ. ഉമര്‍ ഹാജി കേച്ചേരി, ഡോ. ഹുറൈര്‍കുട്ടി, അബ്ദുല്‍ കബീര്‍ അഹ്‌സനി, എസ്എസ്എഫ് സംസ്ഥാന കമ്മിറ്റിയംഗം അഷ്‌റഫ് അഹ്‌സനി ആനക്കര, അബ്ദുലത്വീഫ് ബദ്‌രി പട്ടിശ്ശേരി പ്രസംഗിക്കും. എ.എം. അബ്ദുല്ലക്കുട്ടി സ്വാഗതവും നുഫൈല്‍ നന്ദിയും പറയും.

സമ്മേളനത്തിന്റെ അനുബന്ധമായി ഞായറാഴ്ച വൈകീട്ട് ഏഴിന് സിഎം മസ്ജിദില്‍ ഖുത്വുബിയ്യത് മജ്‌ലിസ് നടക്കും. സയ്യിദ് അന്‍വര്‍ സാദത്ത് തങ്ങള്‍, മുദരിസ് ബാദുഷ സഖാഫി, അബ്ദുസ്സലാം സഅദി കക്കിടിപ്പുറം നേതൃത്വം നല്‍കും.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved