Latest News :
Home » » ഇന്ത്യാപാക് അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്ന് രാജ്‌നാഥ് സിങ്

ഇന്ത്യാപാക് അതിര്‍ത്തി പൂര്‍ണമായും അടക്കുമെന്ന് രാജ്‌നാഥ് സിങ്

Written By Muhimmath News on Friday, 7 October 2016 | 21:09

ജയ്‌സാല്‍മിര്‍: 2018 ഡിസംബറോട് കൂടി ഇന്ത്യപാകിസ്താന്‍ അതിര്‍ത്തി പൂര്‍ണമായും അടയ്ക്കുമെന്ന് ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. പാക് അതിര്‍ത്തി പങ്കിടുന്ന സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരും ആഭ്യന്തര മന്ത്രിമാരുമായുളള കൂടിക്കാഴ്ചക്ക് ശേഷമാണ് ആഭ്യന്തര മന്ത്രി ഇക്കാര്യം അിയിച്ചത്. അതിര്‍ത്തി നിരീക്ഷണം കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള അതിര്‍ത്തിയില്‍ 255 കിലോമീറ്റര്‍ ഇപ്പോള്‍ തുറന്നുകിടക്കുകയാണ്. ഭൂമിശാസ്ത്രപരമായ പ്രത്യേകതകള്‍ കൊണ്ടാണ് ഇത്രയും ഭാഗം അടയ്ക്കാന്‍ സാധിക്കാത്തത്. ചതുപ്പ് പ്രദേശങ്ങളിലും മറ്റും അതിര്‍ത്തി വേലികള്‍ സ്ഥാപിക്കുക അസാധ്യമാണ്. ജവാന്മാര്‍ക്ക് പകരം ലേസര്‍, ക്യാമറ തുടങ്ങിയ ആധുനിക സംവിധാനങ്ങള്‍ ഉപയോഗിച്ചാകും ഈ പ്രതിസന്ധി പരിഹരിക്കുക.

ഉറി ഭീകരാക്രമണത്തെ തുടര്‍ന്ന് പാകിസ്താനുമായുള്ള ബന്ധത്തിലുണ്ടായ വിള്ളല്‍ വര്‍ധിച്ചതിനെ തുടര്‍ന്നാണ് ആഭ്യന്തര മന്ത്രാലയം അതിര്‍ത്തി സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചത്.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved