Latest News :
Home » , , » ആശുപത്രിയില്‍ മരുന്ന് വാങ്ങാനെത്തിയ 13 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍

ആശുപത്രിയില്‍ മരുന്ന് വാങ്ങാനെത്തിയ 13 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമം; അറ്റന്‍ഡര്‍ അറസ്റ്റില്‍

Written By Muhimmath News on Saturday, 1 October 2016 | 18:19

ബദിയടുക്ക: ആയുര്‍വേദ ആശുപത്രിയില്‍ മരുന്ന് വാങ്ങാനെത്തിയ 13 കാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച അറ്റന്‍ഡര്‍ അറസ്റ്റില്‍. ബദിയുക്ക മീത്തലെ ബസാറിലെ ആയുര്‍വേദ അസിസ്റ്റന്‍ഡായിരുന്ന മധൂര്‍ ചേനക്കോട്ടെ ശിവണ്ണ (54) ആണ് അറസ്റ്റിലായത്.

കഴിഞ്ഞമാസം 29ന് ഉച്ചയ്ക്ക് മരുന്ന് വാങ്ങാന്‍ ആയുര്‍വേദ ആശുപത്രിയിലെത്തിയ ഒമ്പതാംക്ലാസ് വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് പരാതി. പെണ്‍കുട്ടി വിവരം ക്ലാസില്‍ അറിയിക്കുകയും ക്ലാസ് അധ്യാപിക കുട്ടിയുടെ വീട്ടില്‍ വിവരം നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ ചൈല്‍ഡ് ലൈന്‍ അധികൃതര്‍ കുട്ടിയുടെ മൊഴിയെടുത്ത് ബദിയടുക്ക പോലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ കേസെടുക്കുകയായിരുന്നു.

ഈ സംഭവത്തിന് ശേഷം പടന്നക്കാട് ആയുര്‍വേദ ആശുപത്രിയിലേക്ക് ശിവണ്ണയ്ക്ക് സ്ഥലംമാറ്റം ലഭിച്ചിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പടന്നക്കാടുവെച്ചാണ് പ്രതിയെ ബദിയടുക്ക എസ് ഐ ദാമോദരന്റെ നേതൃത്വത്തില്‍ അറസ്റ്റുചെയ്തത്. പ്രതിയെ ശനിയാഴ്ച വൈകിട്ട് കോടതിയില്‍ ഹാജരാക്കും.



Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved