വിദ്യാനഗര്‍: ആള്‍മാറാട്ടം നടത്തി ദളിത് പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെതിരെ കേസ്. ചേരൂര്‍, കടമുഴക്കല് ഹൗസിലെ അബ്ദുറഹിമാ (28)നെയാണ് സി.ഐ. ബാബു പെരിങ്ങോത്തിന്റെ സഹായത്തോടെ എസ്.എം.എസ് ഡിവൈ.എസ്.പി അറസ്റ്റു ചെയ്തത്. 2009ല്‍ ബദിയഡുക്കയിലെ ദളിത് പെണ്‍കുട്ടിയെ സതീഷ് നെല്ലിക്കട്ട എന്ന പേരില്‍ പരിചയപ്പെട്ട പ്രതി പ്രണയം നടിച്ച് വിവിധ സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. ആള്‍മാറാട്ടം മനസ്സിലാക്കിയ യുവതി വിദ്യാനഗര്‍ പൊലീസില്‍ പരാതി നല്‍കിയതിനെത്തുടര്‍ന്ന് പ്രതി മുങ്ങുകയായിരുന്നു.
കേസ് തുടര്‍ന്ന് എസ്.എം.എസിനു കൈമാറി. തുടര്‍ന്ന് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയ പ്രതിയോട് കോടതി അന്വേഷണോദ്യോഗസ്ഥന് മുമ്പ് ഹാജരാകാന്‍ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്നാണ് അറസ്റ്റ്.
Post a Comment