Latest News :
Home » , » ധൈര്യമായി കഴിക്കാം; വ്യാജമുട്ടയല്ലെന്ന് പരിശോധനാ ഫലം

ധൈര്യമായി കഴിക്കാം; വ്യാജമുട്ടയല്ലെന്ന് പരിശോധനാ ഫലം

Written By Muhimmath News on Saturday, 15 October 2016 | 11:41

കൊച്ചി: സംസ്ഥാനത്ത് പ്രചരിച്ചു കൊണ്ടിരിക്കുന്നത് ചൈനീസ് നിര്‍മിത വ്യാജ മുട്ടയാണെന്ന ആരോപണം വെറ്ററിനറി സര്‍വകലാശാല തള്ളി.
വ്യാജ മുട്ടയെന്ന ആരോപണങ്ങളെത്തുടര്‍ന്നു പിടിച്ചെടുത്ത മുട്ടകളില്‍ പ്ലാസ്റ്റിക്കിന്റേയോ രാസവസ്തുക്കളുടെയോ സാന്നിധ്യമില്ലെന്ന് സര്‍വകലാശാലയുടെ പരിശോധനാ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. 

വെറ്ററിനറി സര്‍വകലശാലയുടെ കീഴിലുള്ള പൗള്‍ട്രി വകുപ്പാണ് പരിശോധന നടത്തിയത്. മുവാറ്റുപ്പുഴ മേഖലയില്‍ നിന്ന് പിടിച്ചെടുത്ത മുട്ടകളാണ് ആദ്യം പരിശോധിച്ചത്. അന്യസംസ്ഥാനങ്ങളില്‍ നിന്ന് എത്തിക്കുന്ന മുട്ടകള്‍ കൂടുതല്‍ കാലം ഫ്രീസറില്‍ സൂക്ഷിക്കുന്നതിനാലാണ് തോടിന് കട്ടികൂടുന്നതെന്നാണ് വിലയിരുത്തല്‍. ആരോഗ്യത്തിന് ദോഷകരമായ രീതിയിലുള്ള യാതൊന്നും മുട്ടകളില്‍ ഇല്ലെന്നും പരിശോധനാഫലം വ്യക്തമാക്കുന്നു. കൂടുതല്‍ മുട്ടകള്‍ പരിശോധനയ്ക്ക് വേണ്ടി എത്തിച്ചിട്ടുണ്ടെന്നാണ് വിവരം.

കഴിഞ്ഞദിവസം കടവന്ത്രക്കടുത്തുള്ള സൂപ്പര്‍മാര്‍ക്കറ്റില്‍നിന്നു വീട്ടമ്മ വാങ്ങിയ മുട്ട വ്യാജനാണെന്ന സംശയമുണ്ടായതിനെ തുടര്‍ന്നാണ് മുട്ടകള്‍ പരിശോധിച്ചത്. പൊട്ടിയ മുട്ട പ്ലാസ്റ്റിക്‌പോലെ നിലത്ത് ഒട്ടിക്കിടന്നു. ഇതോടെ നാട്ടുകാര്‍ ഇതുമായി സൂപ്പര്‍മാര്‍ക്കിലെത്തുകയായിരുന്നു. തുടര്‍ന്ന് പോലീസിന്റെ നിര്‍ദേശപ്രകാരം ഭക്ഷ്യസുരക്ഷാ അധികൃതര്‍ എത്തി സാമ്പിളുകള്‍ ശേഖരിക്കുകയുമായിരുന്നു

Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved