Latest News :
Home » » വൊര്‍ക്കാടിയില്‍ വീട് കുത്തിത്തുറന്ന് 10,000രൂപയും ഒന്നരപ്പവന്‍ സ്വര്‍ണവും കവര്‍ന്നു

വൊര്‍ക്കാടിയില്‍ വീട് കുത്തിത്തുറന്ന് 10,000രൂപയും ഒന്നരപ്പവന്‍ സ്വര്‍ണവും കവര്‍ന്നു

Written By Muhimmath News on Saturday, 15 October 2016 | 18:55

മഞ്ചേശ്വരം: വൊര്‍ക്കാടിയില്‍ അടച്ചിട്ട വീട് കുത്തിത്തുറന്ന് കവര്‍ച്ച. 10,000 രൂപയും ഒന്നരപ്പവന്‍ സ്വര്‍ണാഭരണവും കവര്‍ന്നു. വൊര്‍ക്കാടി മജിര്‍പള്ളത്തെ പള്ളിക്കുഞ്ഞി ഹാജിയുടെ വീട്ടിലാണ് കവര്‍ച്ച നടന്നത്. പള്ളിക്കുഞ്ഞി ഹാജിയും കുടുംബവും സൗദിയിലാണ്. ആറു മാസം മുമ്പാണ് വീട് പൂട്ടി സൗദിയില്‍ പോയത്. ബന്ധുക്കളായിരുന്നു വീട് നോക്കിയിരുന്നത്. ഇന്നലെ വൈകിട്ട് ബന്ധുക്കള്‍ പള്ളിക്കുഞ്ഞി ഹാജിയുടെ വീട്ടിലെത്തിയപ്പോഴാണ് മുന്‍ ഭാഗത്തെ വാതില്‍പൂട്ട് പൊളിച്ച നിലയില്‍ കണ്ടത്. അകത്തെ രണ്ട് അലമാരകള്‍ തകര്‍ത്ത നിലയിലാണ്. ഇവിടെ സൂക്ഷിച്ച പണവും ആഭരണവുമാണ് മോഷണം പോയത്. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Share this article :

Post a Comment

 
Copyright © 2016. Muhimmath - All Rights Reserved